മലയാളീ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി(മഞ്ച് ) യുടെ പത്താമത് വാർഷികം ജനുവരി 20 ശനിയാഴ്ച.വെകുന്നേരം 5 മണി മുതൽ ELMAS , Parsippany-Troy Hills, NJ വെച്ച് അതി മനോഹരമായ വിവിധ പരിപാടികളോട് ആഘോഷിക്കുന്നു. സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് വാർഷിക ആഘോഷം ഉൽഘാടനം ചെയ്യുന്നതും കൗണ്ടി ലെജിസ്ലേറ്റജർ ആനി പോൾ മുഖ്യ പ്രഭാഷണം നടത്തും.
സംഘടനാ പ്രവർത്തനനം ഒരു പതിറ്റാണ്ടു പിന്നിടുബോൾ ചെറിയ സമയം കൊണ്ട് അസൂയാവഹമായ ഒരു മുന്നേറ്റമാണ് മഞ്ച് നടത്തിയിരിക്കുന്നത് . പത്തു വർഷങ്ങൾ കൊണ്ട് അമേരിക്കയിലെ തന്നെ മികവുറ്റ സംഘടനകളിൽ ഒന്നാക്കി മാറ്റുവാൻ കഴിഞ്ഞത് മാതൃകാപരമാ പ്രവർത്തനം കൊണ്ട് മാത്രമാണ്. ഒരു സംഘടനാ എങ്ങനെ ആയിരിക്കണം എന്നതിന് ഉദാഹരണമാണ് മഞ്ചിന്റെ കഴിഞ്ഞ പത്തു വർഷത്തെ പ്രവർത്തനങ്ങൾ എന്ന് തിഞ്ഞു നോക്കുബോൾ ആർക്കും മനസിലാവും .
മഞ്ച് ഒരു സാംസ്‌കാരിക സംഘടന ആണെങ്കിൽ കുടി ചാരിറ്റി പ്രവർത്തനം അതിന്റെ മുഖ മുദ്രയാണ്. ജാതി മത ഭേദമന്യേ യുള്ള ജീവകാരുണ്യ പ്രവര്‍ത്തനം, സാമൂഹിക – സാംസ്‌കാരിക – കലാ – കായിക പ്രവര്‍ത്തന ങ്ങള്‍ തുടങ്ങി ജീവിത ത്തിന്‍റെ സമസ്ത മേഖല കളിലും മഞ്ച് നടത്തി വരുന്ന പരിപാടികള്‍ പ്രശംസനീയവും സമാനതകൾ ഇല്ലാത്തതും ആണ് . അർഹിക്കുന്നവരെ കണ്ടെത്തി സഹായങ്ങള്‍ നല്‍കുന്നതിനും മഞ്ച് എന്നും മുൻഗണന നൽകി വരുന്നു. വിവിധ മേഘലകളിൽ ഉള്ള മഞ്ചിന്റെ ഈ പ്രവർത്തനമാണ് ഈ സംഘടനയെ കുടുതലും ജാനകിയമാക്കിയത്.
മാതൃകാപരമായ ഒരു പ്രവര്‍ത്തനത്തിലൂടെ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചു പത്തു വർഷം തികയ്ക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും, നന്മ നിറഞ്ഞ, നിസ്വാര്‍ത്ഥ പ്രവര്‍ത്തനവും അസോസിയേഷന്റെ അംഗങ്ങളുടെ സഹകരണവും കൂടാതെ ഇതിന്റെ ഭാരവാഹികൾ ആയിരുന്നവരുടെ പ്രവര്‍ത്തന മികവ് കൊണ്ടാണ് മലയാളീ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിക്കു ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത് എന്നും പ്രസിഡന്റ് ഡോ . ഷൈനി രാജു അഭിപ്രായപ്പെട്ടു.
ആത്മാഭിമാനത്തിന്റെ പത്തു വര്‍ഷങ്ങള്‍ , ഈ ആഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഡോ . ഷൈനി രാജു, സെക്രട്ടറി ആന്റണി കല്ലാകാവുങ്കൽ ,ട്രഷർ ഷിബുമോൻ മാത്യു,വൈസ് പ്രസിഡന്റ് രജിത് പിള്ള, ജോയിന്റ് സെക്രട്ടറി ഉമ്മൻ ചാക്കോ , ജോയന്റ് ട്രഷർ അനീഷ് ജെയിംസ് , ട്രസ്റ്റീ ബോർഡ് ചെയർ ഷാജി വർഗീസ് , ട്രസ്റ്റീ ബോർഡ് ആൻഡ് കമ്മിറ്റി മെംബേർസ് ആയ സജിമോൻ ആന്റണി, ഷൈനി ആൽബർട്ട് , മനോജ് വട്ടപ്പള്ളിൽ , ലിന്റോ മാത്യു , രാജു ജോയി , ഗിരീഷ് നായർ , ജെയിംസ് ജോയി , മഞ്ജു ചാക്കോ ,സൂസൻ വർഗീസ് , ജൂബി മത്തായി , അരുൺ ചെമ്പരത്തി, യൂത്ത് കമ്മിറ്റി മെംബർസ് ആയ ഇവ ആന്റണി , ഐറിൻ തടത്തിൽ എന്നിവർ അറിയിച്ചു.
ശ്രീകുമാർ ഉണ്ണിത്താൻ