Wednesday, December 25, 2024
HomeUS Newsകോട്ടയം അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷവും ചാരിറ്റി വിതരണവും വര്‍ണ്ണാഭമായി

കോട്ടയം അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷവും ചാരിറ്റി വിതരണവും വര്‍ണ്ണാഭമായി

വാർത്ത അയച്ചത്: ജീമോൻ ജോർജ് ഫിലഡൽഫിയ

ഫിലഡല്‍ഫിയ: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തി പ്രവര്‍ത്തിച്ചുവരുന്ന കോട്ടയം അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ഡിഡിസംബർ മുപ്പതാംതീയതി ശനിയാഴ്ച 6 മണിക്ക് സിറോ മലബാർ കാത്തലിക്ക് ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി.

വ്യക്തി ജീവിതത്തിലെ വിവിധ വശങ്ങളിലൂടെയുള്ള കാര്യങ്ങളെ അപഗ്രഥിച്ച് വളരെ അർത്ഥവത്തായ ക്രിസ്മസ് സന്ദേശം നൽകിയ റവ. ഫാ. ജേക്കബ് ജോൺ, എല്ലാർക്കും സ്വാഗതം ആശംസിച്ചുകൊണ്ട് സണ്ണി കിഴക്കേമുറി (പ്രസിഡന്റ് കോട്ടയം അസോസിയേഷൻ)യും ജോബി ജോർജ്, സുരേഷ് നായർ (ചെയർമാൻ, ട്രൈസ്റ്റേറ്റ് കേരള ഫോറം) സുമോദ് നെല്ലിക്കാല (പ്രസിഡന്റ്, പമ്പാ മലയാളി അസോസിയേഷൻ) എന്നിവർ പുതുവത്സരാശംസകൾ നേർന്ന് സംസാരിക്കുകയും കുര്യൻ രാജൻ (ജന. സെക്രട്ടറി) വന്ന എല്ലാവർക്കും നന്ദി അറിയിക്കുകയും മാത്യു ഐപ്പ്, വർഗീസ് വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം നടന്ന പിക്നിക്കിലെ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിക്കുകയുമുണ്ടായി.

കോട്ടയം അസോസിയേഷന്റെ നേതൃത്വത്തിൽ കോട്ടയത്തിനടുത്ത് പാമ്പാടിയില്‍ കുറ്റിക്കല്‍ ചുഴകുന്നേല്‍ ജോസഫ് മാത്യുവിന്റേയും ജസ്സി മാത്യുവിന്റേയും മകള്‍ ജിന്‍സി മാത്യുവിന്റെ വിവാഹ സഹായനിധിയും, സംഘടന നല്‍കിക്കൊണ്ടിരിക്കുന്ന പഠന സഹായ പദ്ധതികളെപ്പറ്റിയും വിശദീകരിക്കുകയും അംഗങ്ങളുടെ ഇടയിലെ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് ഈ സംരംഭങ്ങളുടെ പൂര്‍ത്തീകരണമെന്നും, കൂടാതെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ അകമഴിഞ്ഞ് സഹായിക്കുന്ന എല്ലാ വ്യക്തികളോടും സ്ഥാപനങ്ങളോടും സാജന്‍ വര്‍ഗീസ് (ചാരിറ്റി കോര്‍ഡിനേറ്റര്‍) നന്ദി പറയുകയുണ്ടായി.

തുടർന്ന് നടന്ന കലാപരിപാടികൾക്ക് ബെന്നി കൊട്ടാരം, സാബു പാമ്പാടി എന്നിവർ നേതൃത്വം നൽകി. ലാൽ അങ്കമാലി, പ്രേം കൃഷ്ണ എന്നിവർ ചേർന്ന് നടത്തിയ ഗാനമേളയും മിമിക്രിയും അരങ്ങു തകർത്തു കാണികളെ രസം പിടിപ്പിക്കുകയുണ്ടായി. ജസ്ലിൻ മാത്യുവിന്റെ ഗൃഹാതുരത്വമുണർത്തുന്ന ഗാനങ്ങളും ഏറെ ഇമ്പകരമായിരുന്നു. ജോഹൻ ജോസഫ്, ഡയിസൺ അരുൺ, മിലൻ അലക്സ്, മിലാന അലക്സ്, മിനൻ അലക്സ്, ദിയാ അരുൺ, പൂജാ ലാൽ, അലീഷ്യ ജോൺ, ദേവിക രജ്ജിത്, രോഹിണി ഹേമന്ദ് എന്നിവരുടെ നൃത്തങ്ങളും കാണികളുടെ മുക്തകണ്ഠമായ പ്രശംസകൾക്ക് പാത്രീഭൂതരായി. തുടർന്ന് എല്ലാവർക്കും സ്വാദിഷ്ഠമായ ഭക്ഷണവും ഒരുക്കുകയുണ്ടായി.

ഈ പുതുവത്സരാഘോഷങ്ങളുടെ വിജയത്തിനായി ജോസഫ് മാണി, സാബു ജേക്കബ്, ജെയിംസ്, ആന്ത്രയോസ്, ജീമോൻ ജോർജ്, ജോൺ പി. വർക്കി, ഏബ്രഹാം ജോസഫ്, ജെയിസൺ വർഗീസ്, രാജു കുരുവിള, സജു സക്കറിയ, വർക്കി പൈലോ, മാത്യു പാറക്കൽ, സെറിൻ കുരുവിള എന്നിവരുടെ നേതൃത്വത്തിലും വനിതാ ഫോറത്തിന്റെ സഹകരണത്തിലുമായിട്ടാണ് നടത്തിയത്.

വാർത്ത അയച്ചത്: ജീമോൻ ജോർജ് ഫിലഡൽഫിയ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments