Saturday, November 23, 2024
HomeUS Newsനുണകൊട്ടാരങ്ങളുടെ ചില്ലു ജാലകങ്ങൾ പിഴുതെറിഞ്ഞ മാധ്യമ പ്രവർത്തകർക്ക് കൈരളി യൂ എസ് എ അവാർഡ്

നുണകൊട്ടാരങ്ങളുടെ ചില്ലു ജാലകങ്ങൾ പിഴുതെറിഞ്ഞ മാധ്യമ പ്രവർത്തകർക്ക് കൈരളി യൂ എസ് എ അവാർഡ്

തിരുവന്തപുരം: കൈരളി ടിവി യൂ എസ് എ യുടെ പ്രവർത്തകർ വർഷം തോറും നൽകി വരുന്ന മലയാളം കമ്മ്യൂണിക്കേഷന്റെ മികച്ച മാധ്യമ പ്രവർത്തകർക്കു നൽകി വരുന്ന അവാർഡ് ഇക്കുറി രണ്ടു പേർക്കാണ് നല്കിയത് ആരോഗ്യ മന്ത്രി വീണ ജോർജിന് എതിരെ തെറ്റായ ആരോപണം ഉന്നയിച്ച ദൃശ്യം പുറത്തു കൊണ്ടുവന്ന കൈരളിടിവിയുടെ തിരുവനന്തപുരം ബ്യൂറോ അംഗം വി എസ് അനുരാഗിനും …ഇ ഡി യുടെ തെറ്റായ നീക്കങ്ങൾ പുറത്തുകൊണ്ടുവന്ന തിയോഫിനും കൈരളിയുടെ തൃശൂർ ബ്യൂറോ അംഗം ഇവരാണ് കൈരളി യുഎസ് എ യുടെ 2023 -24 അവാർഡിന് അർഹരായവർ .യുഎസിലുള്ള കൈരളി വ്യൂവേഴ്സ് നിർദ്ദേശിച്ചവരിൽ നിന്ന് ജെ മാത്യൂസ് ജഡ്ജിങ് ചെയർമാനായിട്ടുള്ള കമ്മിറ്റിയാണ് അവാർഡ് നിർണയം നടത്തിയത്.

. മലയാളം കമ്മ്യൂണിക്കേഷന്റെ തിരുവന്തപുരത്തെ സ്റ്റുഡിയോ ഓഡിറ്റോറിയത്തിൽ ബഹുമാനപെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോക്ടർ ആർ . ബിന്ദു ഫലകവും ക്യാഷ് അവാർഡും ഇരുവർക്കും നൽകി നൽകി ..തുടർന്ന് നടന്ന സമ്മേളനത്തിൽ കൈരളി ന്യൂസ് വിഭാഗം ഡയറക്ടർ ഡോക്ടർ എൻ പി ചന്ദ്രശേഖരൻ ആമുഖ പ്രസംഗം നടത്തി കൈരളി യൂ എസ് എ പ്രധിനിധി ജോസ് കാടാപുറം അവാർഡ് ലഭിച്ചവരെ അന്നൗൻസ് ചെയിതു ഇവരെ എന്ത് കൊണ്ട് തെരെഞ്ഞെടുത്തു എന്ന് തന്റെ പ്രഭാഷണത്തിൽ പറയുകയുണ്ടായി ..കേരളത്തിലെ ചില മാധ്യമങ്ങൾ തൊടുത്തു വിട്ട പച്ചക്കള്ളം അനുരാഗ് പൊളിച്ചു അടുക്കുകയായിരുന്നു .. നിയമനത്തിനായി ആരോഗ്യമന്ത്രിയുടെ ഓഫീസ് സെക്രെട്ടറിക് ഒരു ലക്ഷം രൂപ കൈക്കൂലി കൊടുത്തു എന്ന നുണ പറഞ്ഞ ഹരിദാസയെന്ന ആൾക്കു പിന്നീട് അത് തിരുത്തി പറയേണ്ടി വന്നത്.. തെളിവ് സഹിതം അനുരാഗ് സിസി ടിവി ദ്ര്ശ്യങ്ങൾ പുറത്തു കൊണ്ടുവന്നപ്പോൾ വലിയ വർത്തയാക്കിയ മറ്റൊരു ചാനലിന് ഹരിദാസയെന്നയാൾ പറഞ്ഞത് നുണയെന്ന് സമ്മേതി ക്കേണ്ടി വന്നു . സെക്രട്ടേറിയറ്റ് പരിസരത്തു വച്ച് തൻ ആർക്കും പണം കൊടുത്തില്ലയെന്നു അനുരാഗ് വിഷ്വൽസ് പുറത്തു വിട്ടപ്പോൾ നുണ ആരോപണം ഉന്നയിച്ച ഹരിദാസിന് തന്നെ സമ്മതിക്കേണ്ടി വന്നു.

.കുരുത്ത കേടുകൊണ്ടു കൊണ്ട് വിസ്മൃതിയിൽ ആയ ചില മാധ്യമ കുഴുലൂത്തുകാരെയാണ് വി എസ് അനുരാഗ് പുറത്തു കൊണ്ടുവന്ന അവരുടെ നുണ പൊളിച്ചു അടുക്കിയത് ..നുണയുടെ ഗോപുരങ്ങൾ അനുരാഗിന്റെ വിഷ്വൽസ് കൊണ്ട് തകർത്തെറിയപെട്ടു മറ്റു ചാനലുകളിലെ വ്യജന്മാരെ ഈ ചെറുപ്പക്കാരൻ പൊളിച്ചടുക്കി .. അത്പോലെ വടക്കാഞ്ചേരി നഗരസഭ കൗൺസിലർ P R അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്യുന്നതിനായി അദ്ദേഹത്തിന്റെ അമ്മ ചന്ദ്രമതിയുടെ പേരിൽ ബിനാമി അക്കൗണ്ട് ഉണ്ടെന്നായിരുന്നു ഇ ഡി ഉദ്യോഗസ്ഥർ ഉന്നയിച്ചിരുന്ന ആരോപണം. ഇതിനായി അതേ ബാങ്കിൽ ചന്ദ്രമതി എന്ന പേരിലുള്ള മരിച്ചുപോയ മറ്റൊരാളുടെ അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ച് റിപ്പോർട്ട് തയ്യാറാക്കി. ഇക്കാര്യം കൃത്യമായ തെളിവുകൾ ഉൾപ്പെടെ കൈരളി ന്യൂസ് ആദ്യം വാർത്തയായി നൽകിയത് സെപ്റ്റംബർ 30 നാണ്. പിന്നീട് ബാങ്ക് അധികൃതരെ കുറ്റപ്പെടുത്തി കോടതിയിൽ ഇഡി സ്വയം ന്യായീകരിക്കാൻ ശ്രമിച്ചു. അവസാനം ഒക്ടോബർ 10 ന് കോടതിയിൽ ഇ ഡി തെറ്റു സമ്മതിച്ചു.കേന്ദ്ര ഗവ .ഇന്റെ കുഴലൂത്തുകാരായ വലുത് മാധ്യങ്ങൾക്കും ബിജെപി ഇതര സർക്കാരുകളെ ഇ ഡി യെ ഉപയോഗിച്ച് ദുര്ബലപ്പെടുത്താനുള്ള ശ്രമങ്ങളെയാണ് ഈ റിപ്പോർട്ടർ മാർ പൊളിച്ചടുക്കിയിത് അതിനാണ് കൈരളി യൂ എസ് എ ഇക്കുറി അവാർഡ് നൽകിയത് …

വളരെ സംഘിടതമായ രൂപത്തിൽ വലതുപക്ഷ താൽപ്പിര്യങ്ങൾ സംരക്ഷിക്കുന്നത്തിൽ മുമ്പിൽ നിൽക്കുന്നവരാണ് കേരളത്തിലെ പ്രധാന മാധ്യ് മങ്ങൾ എല്ലാം തന്നെ .. നുണകളുടെ ബാബേൽ ഗോപുരങ്ങൾ കെട്ടിപടുത്തുകൊണ്ടാണ് വലതുപക്ഷ മദ്യമങ്ങൾ പ്രവർത്തികൊണ്ടിരിക്കുന്നതു ഒട്ടുമിക്ക കേരള മാധ്യ് മങ്ങൾ വലതുപക്ഷ മൂലധനത്തിന്റെയും മുതലാളി മാരുടെ പക്ഷം ചേർന്ന് സർവ തട്ടിപ്പിനും കൂട്ടുനിൽക്കുന്നു കാഴ്ചയാണ് കാണുന്നത് ..എന്നാൽ കൈരളിയുടെ ധീരമായ ഇടപെടൽ തെറ്റായ ആരോപണങ്ങളെ പൊളിച്ചടുക്കയായിരുന്നു…

സാധാരണ ജങ്ങൾക്കു കൈരളിയെ ഉള്ളു എന്നും അവാർഡ് നൽകി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോക്ടർ ബിന്ദു പറഞ്ഞു .. നുണകളുടെ ഗോപുരങ്ങൾ കെട്ടിപ്പടുത്തുകൊണ്ടാണ് വലതുപക്ഷ മാധ്യമങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് നിർഭാഗ്യവശാൽ മിക്ക മാധ്യമങ്ങളും വലതുപക്ഷ മൂലധനത്തിന്റെയും മുതലാളിമാരുടെയും നിർദ്ദേശാനുസരണം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.. കൈരളിയെ സംബന്ധിച്ച് അതിന്റെ മൂലധനം എന്നത് ജനങ്ങളുടെ ഇച്ഛാശക്തി കൊണ്ടാണ് തൊഴിലാളി വർഗ്ഗത്തിന്റെ വിയർപ്പിന്റെ മൂലധനമാണ് കൈരളിക്കുള്ളത് . പ്രതിരോധത്തിന്റെ ശക്തമായ അലകൾ ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാപദ്ധതിയോടെ നിലനിൽക്കുന്ന ഒരു മാധ്യമമാണ് കൈരളി. മാതൃകാപരമായ ഇടപെടലാണ് കൈരളിയെ അവാർഡ് നേടിയ 2 അംഗങ്ങൾ നടത്തിയിട്ടുള്ളത് പ്രതികരിക്കുന്നവർക്കെതിരെ ഇ ഡി യുടെ വേട്ടയാടൽ നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ് കേരളത്തിൽ കരുവന്നൂർ ബാങ്കിലെ ക്രമക്കേട് ഉയർത്തി സര്ക്കാരിനെ തകർക്കാൻ ശക്തമായ ശ്രമമാണ്നടന്നത് ഈ സമയത്താണ് കൈരളിയുടെ ഒരു പ്രവർത്തകൻ ധീരമായി നടത്തിയ പ്രവർത്തനത്തിന്റെ ഭാഗമായി യഥാർത്ഥ വസ്തുത വെളിയിൽ വന്നത് കൈരളി ജനപക്ഷത്തു നിന്നുകൊണ്ട് അതിന്റെ നിയോഗം നിർവഹിച്ചു…

നമ്മുടെ രാജ്യത്ത് സാമൂഹ്യവും സാംസ്കാരികവുമായ കേന്ദ്രീകൃത പരിശ്രമങ്ങൾ വളരെ സംഘടിതമായ രൂപത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ നമ്മുടെ സാംസ്കാരിക സാമൂഹിക പൊതുമണ്ഡലത്തെയും ജനതയുടെ പൊതുബോധത്തെയും വലതുപക്ഷ വൽക്കരിക്കുന്നതിനുള്ള ശ്രമങ്ങളിൽ മുൻപിൽ നിൽക്കുന്നവരാണ് പൊതുവിൽ കേരളത്തിലെ ഭൂരിപക്ഷം മാധ്യമങ്ങളും ആ ഒരു സാംസ്കാരിക അന്തരീക്ഷത്തിൽ വ്യതിരക്തമായി മുന്നോട്ടുപോകാൻ പ്രതിബദ്ധതയുള്ള ഒരു ചാനലാണ് കൈരളി ടിവി അവാർഡ് കിട്ടിയവരെ അഭിനന്ദിച്ചു കൊണ്ട് ഡോക്ടർ ബിന്ദു പ്രസംഗം അവസാനിപ്പിച്ചു.  തുടർന്ന് പ്രസംഗിച്ച കൈരളിടിവിയുടെ എം ഡി യും പാർലിമെന്റ് മെമ്പറുമായ ഡോക്ടർ ജോൺ ബ്രിട്ടാസ് മാധ്യമ ലോകത്തെ പ്രവണതകളെ കുറിച്ച് മന്ത്രി കൃത്യമായി സംസാരിച്ചു പഠിക്കുന്ന കാലത്ത് മന്ത്രി എന്റെ ജൂനിയർ ആയിരുന്നു അന്ന് മന്ത്രിയുടെ എംഫിൽ വിഷയം കൾച്ചറിനെ കുറിച്ചായിരുന്നു ..

അബൂബക്കറിന്റെ ഒരു പുസ്തകം ഇറങ്ങാൻ പോവുകയാണ് ഇന്നലെ അതിന്റെ കവർ പ്രകാശനം ചെയ്തു സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി ദേശാഭിമാനിയുടെ ചരിത്രത്തെ കുറിച്ചും പൊതുവേയുള്ള കേരളത്തിന്റെ മാധ്യമ അന്തരീക്ഷത്തിനെക്കുറിച്ചുള്ള കനപ്പെട്ട പഠന ഗവേഷണ പുസ്തകം ആണ് അത്.. യഥാർത്ഥത്തിൽ കേരളത്തിന്റെ മാധ്യമ മേഖലയെക്കുറിച്ച് എത്ര പഠനങ്ങൾ വന്നാലും അത് മതിയാകില്ല കാരണം മന്ത്രി പറഞ്ഞതുപോലെ വളരെ ചെറിയ വിവാദപരമായിട്ടുള്ള തലകങ്ങളെ പെരുപ്പിച്ചു കാണിച്ച് പ്രേക്ഷകരുടെയും വായനക്കാരുടെയും മനസ്സുകളെ സ്വാധീനിക്കുന്ന ഒരു പ്രവണതയാണ് ഇപ്പോൾ നടക്കുന്നത് ഞാൻ ഈ മേഖലയെക്കുറിച്ച് ഒരു പഠനം നടത്തിയ ഒരാളാണ് യഥാർത്ഥത്തിൽ മാധ്യമ മേഖല എന്ന് പറഞ്ഞാൽ മനസ്സിന്റെ വ്യവസായമാണ് മനസ്സുകളെ സ്വാധീനിച്ച് സംസ്കാരങ്ങളെയും സാമൂഹിക ഘടനയെയും രാഷ്ട്രീയ സ്വഭാവത്തെയും മാറ്റിമറിക്കാൻ ശേഷിയുള്ള ഒരു ധാര എന്ന് പറയുന്നത് മാധ്യമം തന്നെയാണ് അതുകൊണ്ടാണ് പലപ്പോഴും വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒരു മേഖലയാണ് ഇതുമായി ബന്ധപ്പെട്ട പല പ്രമുഖ വ്യക്തികളും പ്രതിപാദിച്ചിട്ടുണ്ട് പക്ഷേ ഇന്ന് ഇത്തരത്തിലുള്ള യാതൊരു അവധാനതായും ഇല്ല എന്നുള്ള കാര്യം ഓരോ ദിവസവും നമ്മളിൽ പ്രകടമായി കൊണ്ടിരിക്കുകയാണ് ..പ്രത്യേകിച്ച് കേരളത്തിന്റെ ഇടതുപക്ഷ സ്വഭാവത്തെ അട്ടിമറിക്കാൻ നടക്കുന്ന ആസൂത്രിതമായ സംഘടിതമായ ഒരു ശ്രമത്തെ പ്രതിരോധിക്കുക എന്നു പറയുന്നത് വളരെ സാഹസികമായ ഒരു യജ്ഞമാണ് യഥാർത്ഥത്തിൽ നമ്മൾ അതിന്റെ പ്രാധാന്യം ബോധ്യപ്പെടുന്നുണ്ടോ എന്ന് എനിക്ക് സംശയമുണ്ട് കാരണം ഒന്ന് കണ്ണ് ചിമ്മിയാൽ വേണമെങ്കിൽ കടപുഴകി പോകുന്ന ഒരു സാമൂഹിക സംഘടനയായി വേണമെങ്കിൽ നമ്മുടെ സംസ്ഥാനം മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനേക്കാൾ പ്രബലമൊന്നും കരുത്തുള്ളതെന്നും നമ്മൾ കരുതിയ പല മേഖലകളും ഇതുപോലുള്ള താണ്ഡവത്തിൽ കടപുഴകി പോയിട്ടുള്ള ഒരു ചരിത്രമുണ്ട് അതുകൊണ്ട് നമ്മൾ ഇന്ന് കൊടുക്കുന്ന ഗൗരവത്തേക്കാൾ പതിന്മടങ്ങ് ഗൗരവം ഈ മാധ്യമം സാംസ്കാരിക മേഖലയിൽ നൽകേണ്ടത് അത്യന്താപേക്ഷിതമാണ് കൈരളിയെ കുറിച്ച് പറയുമ്പോൾ ഞാൻ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട് , വളരെ കുറഞ്ഞ മൂലധനത്തിൽ സ്ഥാപിച്ച ഒരു ടിവി മീഡിയയാണ് ഏതെങ്കിലും വ്യവസായ ഗ്രൂപ്പിന്റെ പിൻബലം ഓരോ വർഷവും കോടാനുകോടി രൂപ നിക്ഷേപിച്ചാൽ മാത്രം മുന്നോട്ടുപോകുന്ന ചക്രങ്ങളാണ് യഥാർത്ഥത്തിൽ ഈ പറയുന്ന ടെലിവിഷൻ മാധ്യമങ്ങൾക്കുള്ളത് പക്ഷേ നമ്മൾക്ക് കോടാനുകോടിയോ ആയിരക്കണക്കിന് കോടിയോ സമ്മാനിക്കാൻ കഴിയുന്ന ഒരു വ്യവസായ ഗ്രൂപ്പിന്റെ പിൻബലം ഇല്ലാതെ തന്നെ രണ്ടു പതിറ്റാണ്ടായി കേരളത്തിന്റെ ഇടതുപക്ഷ മനസാക്ഷിയെ സംരക്ഷിച്ചു നിർത്തുന്നതിനുള്ള പോരാട്ടമാണ് കൈരളി നടത്തുന്നത് …ലോകത്തിൽ എവിടെയെങ്കിലും ഇങ്ങനെ ജനങ്ങൾ തെരഞ്ഞെടുത്ത ഒരു സംവിധാനത്തിന് മേൽ എവിടെനിന്നോ നൂലിൽ കെട്ടി ഇറക്കിയ ഒരു സായിപ്പ് ഇതുപോലുള്ള പേക്കൂത്തുകൾ കാണിക്കുമ്പോൾ ഞാൻ ഉദ്ദേശിച്ചത് ഗവർണറെ യാണ് ആ സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട മാധ്യമങ്ങൾ ഒക്കെ അയാൾക്കു കുഴലൂത്തു നടത്തുന്ന കാഴ്ച ലോകത്ത് എവിടെയെങ്കിലും നിങ്ങൾക്ക് കാണാൻ കഴിയുമോ? യാതൊരുവിധ നിയമപരമോ ഭരണഘടനാപരമോ സാധ്യതയില്ലാത്ത കാര്യങ്ങളാണ് ഗവർണെർ ചെയ്യുന്നത് ..ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാൻ നമ്മുടെ വിദ്യാഭ്യാസ മേഖലയെ തരിപ്പണമാക്കാൻ അദ്ദേഹം കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ നിതാനമേകാൻ വേണ്ടി ഒരേ ശബ്ദത്തിൽ കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ ഇതുപോലെ ശ്രമിക്കുന്ന ഒരു കാഴ്ച എന്ന് പറയുന്നത് ഒരുപക്ഷേ ഇന്ത്യയിലല്ല ലോകത്ത് എവിടെയും കാണാൻ കഴിയില്ല.. ഇത് ഇഴകേറി കാണിക്കാൻ കഴിയുന്ന ഒരു അവസ്ഥ നമ്മൾക്കുണ്ടാകണം യഥാർത്ഥത്തിൽ സുപ്രീം കോടതി പോലും ഗവർണർമാരെ എടുത്ത് അലക്കിക്കൊണ്ടിരിക്കുന്നു,, നമ്മുടെ മാധ്യമങ്ങൾ ഒരിക്കലും നമ്മുടെ ഗവർണർ ചെയ്യുന്നത് വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ഗവർണർ ബോധപൂർവ്വം ചെയ്യുന്ന കാര്യത്തെക്കുറിച്ച് മിണ്ടില്ല അതാണ് നമ്മുടെ മാധ്യമങ്ങളുടെ കാപട്യം.. ഈ കാപട്യത്തെ മുറിച്ചു കടന്നുകൊണ്ട് കേരളം പതിറ്റാണ്ടായി ആർജിച്ച നന്മയെ സംരക്ഷിച്ചു നിർത്താൻ കൈരളിശ്രമിക്കുന്നു .. കൈരളിക്ക് ഒരു രാഷ്ട്രീയമുണ്ട് അത് കേവലമായ ദൈനംദിന മുദ്രാവാക്യ രാഷ്ട്രീയത്തിനപ്പുറത്ത് കേരളം ആർജിച്ച ജനാധിപത്യത്തിന്റെ മതനിരപേക്ഷതയുടെ മൂല്യങ്ങളെ ചേർത്തുനിർത്തുക എന്നതാണ്.. എന്ന് പറഞ്ഞാൽ കേരളത്തിന്റെ സമൂഹ ആർജിച്ച പുരോഗമന സ്വഭാവത്തെ നിലനിർത്തി പരിപോഷിപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ദൗത്യമാണ് നമ്മൾ അനുഷ്ഠിക്കേണ്ടത് എന്നുള്ളത് ഒരു തീരുമാനമാണ് നമ്മൾ കൈക്കൊള്ളേണ്ടത്.

ഡൽഹിയിൽ ഒരു വലതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ പതാകവാഹകർ നമ്മളോട് സംസാരിക്കുമ്പോൾ പറയുന്ന ഒരു വാചകമുണ്ട് കേരളത്തിലേക്ക് ഞങ്ങൾക്ക് കാല് കുത്താൻ കഴിയാത്തത് ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് കൈരളിയെപ്പോലുള്ള സ്ഥാപനങ്ങളാണ് കൈരളി വഹിക്കുന്ന പങ്കിനെ കുറിച്ച് നമ്മൾ ബോധവാന്മാരല്ല എങ്കിലും നമ്മുടെ എതിരാളികൾ ബോധവാന്മാരാണ്. കരുവന്നൂർ ബാങ്കിനെപ്പറ്റി പറയുന്നത് 100 കോടി രൂപ നിക്ഷേപിക്കപ്പെട്ടു പരിശോധിച്ചപ്പോൾ ഗുജറാത്തിലെ സഹകരണ ബാങ്ക് ഒക്കെ അമിത് ഷാ ഡയറക്ടർ ആയിട്ടുള്ള ബാങ്കുകളിൽ നോട്ട് നിരോധന സമയങ്ങളിൽ1000 കോടി രൂപയുടെ നിക്ഷേപം വന്നു. 100 കോടി എവിടെ ആയിരം കോടിയെവിടെ കേരളത്തിലെ ഒരു മാധ്യമങ്ങളും ഈ തരത്തിലുള്ള ഒരു അന്വേഷണവും പരാമർശം നടത്തിയിട്ടില്ല ഒരു ഇ ഡിയും ഗുജറാത്തിൽ പോയില്ല 1000 കോടി നിക്ഷേപം ഗുജറാത്തു സഹകരണ ബാങ്കിൽ വന്നത് അന്യോയോഷിച്ചില്ല ..വായ്പയുടെ കാര്യത്തിൽ പാർലമെന്റിൽ ഒരു ചോദ്യം ഉന്നയിച്ചപ്പോൾ എനിക്ക് കിട്ടിയ മറുപടി ഈ മോഡി ഗവൺമെന്റ് ഭരണകാലത്തു 12 ലക്ഷം കോടി രൂപ കോമേഴ്സിൽ ബാങ്കിൽ എഴുതി തള്ളി നിങ്ങളുടെ എന്റെയും പണം ആർക്കുവേണ്ടിയിട്ട് വ്യവസായ പ്രമുഖരായ അദാനി അംബാനി കൂട്ടാളികൾക്കു വേണ്ടിയാണ് എഴുതിത്തള്ളിയത് .ഇ ഡി ഏതെങ്കിലും കോമേഴ്‌സിൽ ബാങ്കിൽ പോയി കേസ് എടുത്തോ .കൈരളി എന്നു പറയുന്നത് ജനങ്ങളുടെ സംരംഭമാണ് രണ്ടര ലക്ഷം ആൾക്കാർ ഒരുമിച്ച് ചേർന്ന് ലോകത്ത് ഒരുപക്ഷേ ആദ്യമായി ഒരു വിസ്മയം തീർത്തുകൊണ്ട് സൃഷ്ടിച്ച ഒരു സംരംഭമാണ് കൈരളി..അമർത്യസെൻ പറഞ്ഞപോലെ സാമൂഹ്യ സൂചകങ്ങളുടെ കാര്യത്തിൽ ലോകത്തിന്റെ നിറുകയിൽ സ്ഥാനം പിടിക്കുന്ന കേരളത്തെത്തിന്റെ നന്മയെ ചേർത്ത് നിർത്താനും പരിപോഷിപ്പിക്കാനും ഉതകുന്ന രീതിയിലുള്ള മാധ്യ്മ പ്രവർത്തനത്തെ വിഭാവനം ചെയ്തുകൊണ്ട് മുന്നോട്ടു കൊണ്ടുപോകുന്ന ധൗത്യമാണ് കൈരളി നിർവഹിക്കുന്നതു ..കൈരളിയുടെ ആ ർജവത്തിന്റെ സൂചകമായി കൈരളി യൂ എസ എ ഇന്ന് രണ്ടു വ്യക്തികളെ നമ്മൾ അവാർഡ് നൽകി ആദരിച്ചത് .അവർക്കു അഭിനന്ദനം അറിയിച്ചു കൊണ്ട് ബ്രിട്ടാസ് പറഞ്ഞു നിർത്തി . ബി സുനിൽ എല്ലാവര്ക്കും നന്ദി പറഞ്ഞു..

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments