Sunday, December 22, 2024
Homeയാത്രസഞ്ചാരികളുടെ പറുദീസയായ ഇടുക്കി ജില്ലയിലെ ഇരവികുളം ദേശീയോദ്യാനം തുറന്നു.വരയാടുകളെ കാണാം *

സഞ്ചാരികളുടെ പറുദീസയായ ഇടുക്കി ജില്ലയിലെ ഇരവികുളം ദേശീയോദ്യാനം തുറന്നു.വരയാടുകളെ കാണാം *

ഇടുക്കി: സഞ്ചാരികളുടെ പറുദീസയായ ഇടുക്കി ജില്ലയിലെ ഇരവികുളം ദേശീയോദ്യാനം (രാജമല) തുറന്നു. വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതോടെ അടച്ചിട്ട ഉദ്യാനം ഇന്നാണ് തുറന്നുനൽകിയത്. ഈ സീസണിൽ മേസ്തിരിക്കെട്ട്, കുമരിക്കല്ല്, വരയാട്മൊട്ട എന്നിവടങ്ങളിലായി 110ലധികം വരയാടിൻ കുഞ്ഞുങ്ങൾ പിറന്നതായാണ് കണക്ക്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടത്താൻ ഏപ്രിൽ അവസാനത്തോടെ കണക്കെടുപ്പ് നടത്തി വിവരങ്ങൾ പുറത്തുവിടും.

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ് ഇരവികുളം ദേശീയ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ജനുവരി 31 മുതലാണ് ഉദ്യാനം അടച്ചത്. സഞ്ചാരികൾക്കായി ഉദ്യാനം തുറന്നതോടെ കൂടുതൽ ആളുകൾ ഇവിടേക്ക് എത്താനുള്ള സാധ്യത കൂടുതലാണ്. രാവിലെ എട്ടുമണി മുതൽ വൈകിട്ട് നാലുവരെയാണ് സന്ദർശകർക്കായുള്ള സമയം. മധ്യവേനൽ അവധി ആരംഭിച്ചതോടെ കൂടുതൽ കൂടുതൽ സഞ്ചാരികൾ മൂന്നാറിൽ എത്താനിരിക്കെയാണ് ഇരവികുളം ദേശീയോദ്യാനം തുറന്നത്.

പ്രവേശന കവാടത്തിന് സമീപത്തായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സൗകര്യമുണ്ട്. വനംവകുപ്പിൻ്റെ പ്രത്യേക ബസിലാണ് സഞ്ചാരികളെ പാർക്കിലേക്ക് കൊണ്ടുപോകുക. ഒരു ദിവസം പരമാവധി 2,800 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. മുതിർന്നവർക്ക് 200 രൂപയും കുട്ടികൾക്ക് 150 രൂപയുമാണ് പാസ് നിരക്ക്. ഓൺലൈൻ മുഖേനെ ടിക്കറ്റ് ബുക്ക് ചെയ്യാൻ സൗകര്യമുണ്ട്.

കഴിഞ്ഞവർഷം 125 ലധികം വരയാടിൻ കുഞ്ഞുങ്ങളാണ് പിറന്നത്. പിറക്കുന്ന വരയാടിൻ കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രജനനം സുഗമമായി നടക്കുന്നതിനുമാണ് എല്ലാ വർഷവും ഈ കാലയളവിൽ പാർക്ക് അടച്ചിടുന്നത്.

മൂന്നാറിന്റെ ഭാഗമാണ് പരിസ്ഥിതി പ്രാധാന്യമേറെയുളള ഇരവികുളം ദേശീയോദ്യാനം. വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ ആവാസകേന്ദ്രമാണ് ഈ പ്രദേശം. പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി കാണാനും സഞ്ചാരികൾ എവിടെ എത്താറുണ്ട്. വരയാടുകളുടെ പ്രജനനകാലമെന്ന് വിലയിരുത്തുന്ന ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇരവികുളം ദേശീയോദ്യാനത്തിലേക്ക് സന്ദർശകർക്ക് പ്രവേശനമില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments