Saturday, July 27, 2024
Homeകേരളംരാഹുൽ ഗാന്ധിക്ക് 20.4 കോടിയുടെ സ്വത്ത്; 49.7 ലക്ഷത്തിൻ്റെ ബാധ്യത

രാഹുൽ ഗാന്ധിക്ക് 20.4 കോടിയുടെ സ്വത്ത്; 49.7 ലക്ഷത്തിൻ്റെ ബാധ്യത

വയനാട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്ക് 20.4 കോടി രൂപയുടെ സ്വത്ത്. ബുധനാഴ്ച സമർപ്പിച്ച നാമനിർദേശ പത്രികയിലാണ് രാഹുലിൻ്റെ സ്വത്തുവിവരങ്ങളുള്ളത്. 55,000 രൂപയാണ് രാഹുൽ ഗാന്ധിയുടെ കൈവശമുള്ളത്. രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 26,25,157 രൂപയുടെ നിക്ഷേപമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

4.3 കോടി രൂപയുടെ ഓഹരി വിപണി നിക്ഷേപവും 3.81 കോടി രൂപ മ്യൂച്വൽ ഫണ്ട് നിക്ഷേപവും രാഹുലിനുണ്ട്. 2022 – 2023 സാമ്പത്തിക വർഷത്തിൽ 55,000 രൂപയും മൊത്തം വരുമാനം 1,02,78,680 രൂപയും (1.02 കോടി രൂപ) 53 കാരനായ രാഹുൽ ഗാന്ധിക്കുണ്ട്. 15.2 ലക്ഷം രൂപയുടെ ഗോൾഡ് ബോണ്ടുകളും രാഹുൽ ഗാന്ധിയുടെ പക്കലുണ്ട്. ദേശീയ സമ്പാദ്യ പദ്ധതികൾ, തപാൽ സേവിങ്സ്, ഇൻഷുറൻസ് പോളിസികൾ എന്നിവയിൽ 61.52 ലക്ഷം രൂപയുടെ നിക്ഷേപവുമുണ്ട്.

4.2 ലക്ഷം രൂപയുടെ സ്വർണം രാഹുലിൻ്റെ കൈവശമുണ്ട്. സ്വത്തിൻ്റെ ആകെ മൂല്യം 9.24 കോടി രൂപയും സ്ഥാവര സ്വത്തിൻ്റെ ആകെ മൂല്യം 11.14 കോടി രൂപയുമാണ്. രാഹുൽ ഗാന്ധിക്ക് 49.7 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നും നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലുണ്ട്.

അയോഗ്യത കേസടക്കം രാഹുൽ ഗാന്ധിക്കെതിരെ പതിനെട്ട് ക്രിമിനൽ കേസുകളുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. വന ജനാവലിയുടെ സാന്നിധ്യത്തിൽ ബുധനാഴ്ചയാണ് വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ രാഹുൽ നാമനിർദേശ പത്രിക സമർപ്പിച്ചത്.

തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഡോ. രേണുരാജിന് മുൻപാകെയാണ് രാഹുൽ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറിമാരായ എഐസിസി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാല്‍, പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസലി ശിഹാബ് തങ്ങള്‍, ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍ തുടങ്ങിയവർ രാഹുലിനൊപ്പമുണ്ടായിരുന്നു.

മൂപ്പൈനാട് റിപ്പണ്‍ തലക്കലില്‍ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ രാഹുല്‍ റോഡ് മാര്‍ഗമാണ് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെത്തിയത്. രാവിലെ പതിനൊന്നേകാലോടെ ആരംഭിച്ച റോഡ്‌ ഷോയില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ആറ് നിയോജക മണ്ഡലങ്ങളിലെയും പതിനായിരക്കണക്കിന് കോൺഗ്രസ് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. എല്ലാവരെയും കൈവീശിയും അഭിവാദ്യം ചെയ്തുമാണ് രാഹുലും പ്രിയങ്കയും കടന്നുപോയത്. ഈ മാസം പതിനഞ്ചാം തീയതി രാഹുൽ ഗാന്ധി മണ്ഡലത്തിൽ മടങ്ങിയെത്തും. തുടർന്ന് ഏഴ് ദിവസം വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധി സജീവമാകും.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments