സിനിമക്കാരുടെ മറ്റൊരു ഇഷ്ട ലൊക്കേഷനാണ് വാഗമണ്ണിലെ പൈൻ വാലി. . ‘താളവട്ട’ത്തിലെ പാട്ടു സീനും ‘ദേവദൂതൻ’ സിനിമയിലെ ചില രംഗങ്ങളുമൊക്കെ ഇവിടെയാണത്രേ ഷൂട്ടു ചെയ്തിരിക്കുന്നത്.
പൈൻ വാലിയിലെ പ്രവേശന ടിക്കറ്റിന് വില 10 രൂപ എന്ന ബോർഡ് കണ്ടപ്പോൾ, ഒരു നിമിഷം കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥ! ഞാൻ ഇതിനു മുമ്പ് ഇത്തരം കാഴ്ച കണ്ടിരിക്കുന്നത് U.S ലെ ‘
Yosemite National Park’ലാണ്. ഇതെല്ലാം ഇവിടെയുള്ളപ്പോൾ എന്തിനാണ് ഇത്രയും കാശും സമയവും ചെലവാക്കിയത് എന്നയൊരു പുച്ഛഭാവം ആ ടിക്കറ്റിന് ഇല്ലേ , ചുമ്മാ ഒരു
സംശയം.ബ്രിട്ടീഷുകാരുടെ കാലത്താണ് പൈൻ കാടുകൾ ഇവിടെ നട്ടുപിടിപ്പിച്ചത്.20 വർഷത്തിൽ ഒരിക്കൽ വെട്ടിമാറ്റുന്ന ഇതിന്റ പൾപ്പ് ഉപയോഗിച്ചാണ് കറൻസി അച്ചടിക്കാനുളള പേപ്പർ നിർമ്മിക്കുന്നതെന്നു പറയുന്നുണ്ട്.
ആയിരക്കണക്കിന് പൈൻ മരങ്ങൾ ഇടതൂർന്ന നിൽക്കുന്ന മനോഹര ഇടമാണിത്. വലിയൊരു ഭാഗം ടൈലുകൊണ്ട് പാതയൊരുക്കിയിട്ടുണ്ട്. കരിയിലച്ചതുപ്പിൽ കാലുകൾ പൂഴ്ത്തി നടക്കുമ്പോൾ അട്ടകളെ സൂക്ഷിക്കണമെന്ന് പറഞ്ഞതു കൊണ്ട് ടൈലുകൾ കൊണ്ടുള്ള പാത തീരുന്നയിടത്ത് ഞങ്ങളുടെ കാഴ്ചയും അവസാനിപ്പിച്ചു.
കട്ടപ്പനയുടെ അതിർത്തിയിലുള്ള മലയുടെ നെറുകയിൽ നിന്ന് ഒഴുകിയിറങ്ങുന്ന അരുവിയുടെ താളവും പക്ഷികളുടെ പാട്ടും പൈൻമരക്കാടിനു ഭംഗി കൂട്ടുന്നു. അവിടെ കാണാൻ സാധിക്കുന്ന പക്ഷികളുടെ പടവും പേരും വിവരങ്ങളുമായിട്ടുള്ള ബോർഡുകൾ പല സ്ഥലത്തും കണ്ടിരുന്നു എങ്കിലും ഞങ്ങൾ പക്ഷികളെയൊന്നും കണ്ടില്ല.
കോട മാറി വെയിലുദിക്കുന്ന പ്രഭാതത്തിൽ പൈൻ മരങ്ങൾ നിഴൽ വീഴ്ത്തുന്നതു ത്രിഡി ഇമേജിലാണത്രേ! നല്ല സിനിമാ സ്റ്റെലിൽ ഫോട്ടോ എടുത്ത് കൊടുക്കുന്നവരേയും കണ്ടു. അത്തരത്തിലുള്ള ഒരു ഫോട്ടോ എടുക്കാം എന്നൊരു തീരുമാനം എടുത്ത് വന്നപ്പോൾ, ഫോട്ടോഗ്രാഫർ പറയുന്നു -’ 15 മിനിറ്റ് വെയിറ്റ് ചെയ്യണമത്ര !’ സമയത്തിന് വിലയുള്ള ഈ കാലത്ത് അത് വേണോ എന്ന മട്ടിൽ കൂടെയുള്ളയാൾ. 15 മിനിറ്റ് എന്നു പറഞ്ഞാലും അത് അരമണിക്കൂറെങ്കിലും എടുക്കുമെന്ന് മറ്റൊരാൾ. ആ ഫോട്ടോഗ്രാഫറുമായി പല തരം ചർച്ചകൾ കഴിഞ്ഞ് അവിടെ നിന്ന് പിൻവാങ്ങുമ്പോൾ , 800 രൂപ ലാഭ മായല്ലോ എന്നാണ് ചിലരുടെ ചിന്തയെങ്കിലും വീടിൻ്റെ ഏതോ കോണിലിരിക്കാവുന്ന ആ ഫോട്ടോ ഫ്രെയിം
വാഗമൺ ഓർമ്മകളെ അയവിറക്കാനുള്ള ചാൻസ് കളഞ്ഞല്ലോ എന്ന വിഷമമായിരുന്നു എനിക്ക്.നട്ടുച്ചയ്ക്കും പൈൻമരക്കാട് ‘പ്രണയ സെൽഫി’കളുടെ താഴ്‌വരയായി മാറിയിട്ടുണ്ട്.
‘ കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ …’
മനസിന്റെ സമനില തെറ്റി കളിയും ചിരിയും കുസൃതിയുമായി കുട്ടികളെ പോലെ പെരുമാറുന്ന മോഹൻലാലും പിന്നീട് നായകന്റെയും നായികയുടെയും വഴക്കിടലുകളിലൂടെ, അവരുടെ പ്രണയത്തിലൂടെ…..
പതിയെ സെന്റിമെന്റ്‌സിലൂടെ ഒരു തുള്ളി കണ്ണീര്‍ പൊഴിച്ച് വിങ്ങുന്ന മനസ്സോടെ തിയേറ്ററില്‍ നിന്നും പുറത്തേക്ക് പോകേണ്ട ആ സിനിമ , ആർക്കാണ് മറക്കാൻ കഴിയുക . ഇന്നും എനിക്ക് ഒരുപാട് ഇഷ്ടമുള്ള സിനിമയാണ് താളവട്ടം .സിനിമയോടുള്ള ഇഷ്ടമായിരിക്കാം ലാലേട്ടനും കാർത്തികയും സിനിമയുടെ ക്ലൈമാക്സും എല്ലാം കൂടെ മനസ്സിൽ എവിടെയോ ഒരു വിഷമം!
ദേവദൂതൻ TV യിൽ കണ്ടതു കൊണ്ടാകാം വലിയൊരു അടുപ്പം തോന്നിയിട്ടില്ല.
Na Pata Soodu, Natu Natu Natu, Natu Natu Natu Veera Natu,
പാട്ടും ഡാൻസും ഒക്കെയായി പുതിയ ഒരു സെറ്റ് സഞ്ചാരികൾ എത്തിയിരിക്കുന്നു. ഓരോ യാത്രയും ഓരോ കാഴ്ചകളും ഓരോരുത്തർക്കും ഒന്നിനൊന്നു വ്യത്യസ്തം അല്ലേ?
Thanks