Wednesday, January 8, 2025
Homeകായികംആ​ദ്യം എ​റി​ഞ്ഞി​ട്ടു പി​ന്നെ അ​ടി​ച്ചൊ​തു​ക്കി ; കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സ് ഫൈ​ന​ലി​ല്‍.

ആ​ദ്യം എ​റി​ഞ്ഞി​ട്ടു പി​ന്നെ അ​ടി​ച്ചൊ​തു​ക്കി ; കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സ് ഫൈ​ന​ലി​ല്‍.

അ​ഹ​മ്മാ​ദാ​ബാ​ദ്: സ​ണ്‍​റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​നെ ത​ക​ർ​ത്ത് കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സ് ഐ​പി​എ​ൽ ഫൈ​ന​ലി​ല്‍. അ​ഹ​മ്മ​ദാ​ബാ​ദ് ന​രേ​ന്ദ്ര മോ​ദി സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ക്വാ​ളി​ഫ​യ​ർ പോ​രാ​ട്ട​ത്തി​ൽ എ​ട്ട് വി​ക്ക​റ്റി​ന് ഹൈ​ദ​രാ​ബാ​ദി​നെ ത​ക​ര്‍​ത്താ​ണ് കോ​ല്‍​ക്ക​ത്ത ഫൈ​ന​ലി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്ത​ത്.

സ്കോ​ർ: ഹൈ​ദ​രാ​ബാ​ദ് 159/10(19.3) കോ​ല്‍​ക്ക​ത്ത 164/2(13.4). ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഹൈ​ദ​രാ​ബാ​ദി​ന്‍റെ തു​ട​ക്കം മു​ത​ൽ പി​ഴ​യ്ക്കു​ന്ന കാ​ഴ്ച​യാ​ണ് അ​ഹ​മ്മ​ദാ​ബാ​ദി​ൽ ക​ണ്ട​ത്. പ​ര​ന്പ​ര​യി​ൽ കൂ​റ്റ​ൻ അ​ടി​ക​ളു​മാ​യി തി​ള​ങ്ങി​യ ട്രാ​വി​സ് ഹെ​ഡി​നെ ര​ണ്ടാം പ​ന്തി​ൽ പ​വ​ലി​യ​നി​ലേ​ക്ക് മ​ട​ക്കി സ്റ്റാ​ര്‍​ക്ക് കോ​ല്‍​ക്ക​ത്ത​യ്ക്ക് സ്വ​പ്ന​തു​ല്യ തു​ട​ക്കം ന​ൽ​കി.

സ​ഹ​ഓ​പ്പ​ണ​ര്‍ അ​ഭി​ഷേ​ഷ് ശ​ര്‍​മ (3) തൊ​ട്ട​ടു​ത്ത ഓ​വ​റി​ലും പു​റാ​ത്താ​യി. ഇ​തോ​ടെ ര​ണ്ടി​ന് 11 എ​ന്ന നി​ല​യി​ലാ​യി ഹൈ​ദ​രാ​ബാ​ദ്. നി​തീ​ഷ് റെ​ഡ്ഡി (9) – ത്രി​പാ​ഠി സ​ഖ്യം ഇ​ന്നിം​ഗ്‌​സ് കെ​ട്ടി​പ​ടു​ക്കു​ന്ന​തി​നി​ടെ വീ​ണ്ടും സ്റ്റാ​ര്‍​ക്ക് എ​ത്തി​യ​തോ​ടെ ക​ളി​യു​ടെ ഗ​തി​മാ​റി. പി​ന്നീ​ട് വ​ന്ന താ​ര​ങ്ങ​ൾ​ക്ക് പി​ടി​ച്ചു നി​ൽ​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ 19.3 ഓ​വ​റി​ൽ ഹൈ​ദ​രാ​ബാ​ദ് താ​ര​ങ്ങ​ളെ​ല്ലാം കൂ​ടാ​രം ക​യ​റി.

55 റ​ണ്‍​സ്നേ​ടി​യ രാ​ഹു​ല്‍ ത്രി​പാ​ഠി​യാ​ണ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍. ക്ലാ​സ​ന്‍ 21 പ​ന്തി​ല്‍ 32 റ​ണ്‍​സെ​ടു​ത്തു. ക​മ്മി​ന്‍​സ് (24 പ​ന്തി​ല്‍ 30) മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

160 റ​ൺ​സ് ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റ് വീ​ശി​യ കോ​ല്‍​ക്ക​ത്ത​യ്ക്കാ​യി റ​ഹ്മാ​നു​ള്ള ഗു​ര്‍​ബാ​സ് (12 പ​ന്തി​ല്‍ 23) സു​നി​ല്‍ ന​രെ​യ്ന്‍ (16 പ​ന്തി​ല്‍ 21) സ​ഖ്യം മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്.​നാ​ലാം ഓ​വ​റി​ല്‍ ഗു​ര്‍​ബാ​സും ഏ​ഴാം ഓ​വ​റി​ല്‍ ന​രെ​യ്‌​നും മ​ട​ങ്ങി​യെ​ങ്കി​ലും കോ​ല്‍​ക്ക​ത്ത​യു​ടെ കു​തി​പ്പി​നെ പി​ടി​ച്ചു നി​ർ​ത്താ​ൻ ഹൈ​ദ​രാ​ബാ​ദ് താ​ര​ങ്ങ​ൾ​ക്കാ​യി​ല്ല.

വെ​ങ്ക​ടേ​ഷ് അ​യ്യ​ര്‍ (28 പ​ന്തി​ല്‍ 51), ശ്രേ​യ​സ് അ​യ്യ​ര്‍ (24 പ​ന്തി​ല്‍ 58) എ​ന്നി​വ​ര്‍ പു​റ​ത്താ​വാ​തെ നേ​ടി​യ അ​ര്‍​ധ സെ​ഞ്ചു​റി​ക​ൾ കോ​ല്‍​ക്ക​ത്ത​യെ വി​ജ​ത്തി​ലേ​ക്ക് ന​യി​ച്ചു. കോ​ൽ​ക്ക​ത്ത​ക്കാ​യി സ്റ്റാ​ര്‍​ക്ക് മൂ​ന്നും വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി ര​ണ്ടു വി​ക്ക​റ്റും വീ​ഴ്ത്തി. മു​പ്പ​ത്തി​നാ​ല് റ​ൺ​സി​ന് മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ മി​ച്ച​ൽ സ്റ്റാ​ർ​ക്കി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ക്വാ​ളി​ഫ​യ​റി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ഹൈ​ദ​രാ​ബാ​ദി​ന് ഒ​ര​വ​സ​രം കൂ​ടി​യു​ണ്ട്. രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സ് – റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു എ​ലി​മി​നേ​റ്റ​റി​ലെ വി​ജ​യി​ക​ളെ ഹൈ​ദ​രാ​ബാ​ദ് ര​ണ്ടാം ക്വാ​ളി​ഫ​യ​റി​ല്‍ നേ​രി​ടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments