Thursday, January 9, 2025
Homeകായികംപാ​രീ​സ് ഒ​ളി​മ്പി​ക്‌​സ് വാർത്തകൾ.

പാ​രീ​സ് ഒ​ളി​മ്പി​ക്‌​സ് വാർത്തകൾ.

ഷൂ​ട്ടി​ങ്ങി​ൽ വീ​ണ്ടും മെ​ഡ​ൽ പ്ര​തീ​ക്ഷ; മ​നു ഭാ​ക​റും സ​ര​ബ്ജോ​ത് സിം​ഗും ഇ​ന്ന് ഇ​റ​ങ്ങും.

പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ഷൂ​ട്ടി​ങ്ങി​ൽ ഇ​ന്ത്യ​യ്ക്കു വീ​ണ്ടും മെ​ഡ​ൽ പ്ര​തീ​ക്ഷ. 10 മീ​റ്റ​ർ എ​യ​ർ പി​സ്റ്റ​ൾ മി​ക്സ​ഡ് ടീം ​ഇ​ന​ത്തി​ൽ വെ​ങ്ക​ല പോ​രാ​ട്ട​ത്തി​ന് മ​നു ഭാ​ക​റും സ​ര​ബ്ജോ​ത് സിം​ഗ് സ​ഖ്യം യോ​ഗ്യ​ത നേ​ടി.

ഒ​രു പോ​യി​ന്‍റ് വ്യ​ത്യാ​സ​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്ക് സ്വ​ർ​ണ മെ​ഡ​ൽ പോ​രാ​ട്ടം ന​ഷ്ട​മാ​യ​ത്. യോ​ഗ്യ​താ റൗ​ണ്ടി​ൽ ഇ​ന്ത്യ​ൻ സ​ഖ്യം മൂ​ന്നാം സ്ഥാ​ന​ത്താ​ണു ഫി​നി​ഷ് ചെ​യ്ത​ത്.

വെ​ങ്ക​ല മെ​ഡ​ലി​നാ​യു​ള്ള മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണ​കൊ​റി​യ​യാ​ണ് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളു​ടെ എ​തി​രാ​ളി​ക​ൾ. ഒ ​യെ ജി​ന്നും ലീ ​വോ​ൻ ഹോ​യും ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്കെ​തി​രെ മ​ത്സ​രി​ക്കും.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് വെ​ങ്ക​ല മെ​ഡ​ൽ പോ​രാ​ട്ടം. വ​നി​ത​ക​ളു​ടെ 10 മീ​റ്റ​ർ എ​യ​ർ പി​സ്റ്റ​ൽ ഷൂ​ട്ടിം​ഗി​ൽ മ​നു ഭാ​ക​ർ ഇ​ന്ത്യ​യ്ക്കാ​യി വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യി​രു​ന്നു.

ടെ​ന്നീ​സി​ല്‍ നി​ന്ന് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച് രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ.

പാ​രീ​സ്: ഇ​ന്ത്യ​യു​ടെ ടെ​ന്നീ​സ് താ​രം രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചു. ഒ​ളി​മ്പി​ക്‌​സി​ലെ തോ​ല്‍​വി​ക്കു പി​ന്നാ​ലെ​യാ​ണ് താ​രം വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്.

പു​രു​ഷ ഡ​ബി​ള്‍​സ് ഓ​പ്പ​ണിം​ഗ് റൗ​ണ്ടി​ല്‍ ഫ്രാ​ന്‍​സി​ന്‍റെ എ​ഡ്വാ​ര്‍​ഡ് റോ​ജ​ര്‍ വാ​സെ​ലി​ന്‍-​ജെ​ല്‍ മോ​ന്‍​ഫി​ല്‍​സി​നോ​ട് ബൊ​പ്പ​ണ്ണ-​ശ്രീ​റാം ബാ​ലാ​ജി സ​ഖ്യം പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ബൊ​പ്പ​ണ്ണ​യു​ടെ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പ​നം.

പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ലെ മ​ത്സ​രം രാ​ജ്യ​ത്തി​നാ​യു​ള്ള ത​ന്‍റെ അ​വ​സാ​ന മ​ത്സ​ര​മാ​ണെ​ന്ന് ബൊ​പ്പ​ണ്ണ വ്യ​ക്ത​മാ​ക്കി. ഇ​ത് തീ​ര്‍​ച്ച​യാ​യും രാ​ജ്യ​ത്തി​നാ​യു​ള്ള ‌അ​വ​സാ​ന മ​ത്സ​ര​മാ​യി മാ​റും. ഞാ​ന്‍ ഇ​പ്പോ​ള്‍ എ​ത്തി​നി​ല്‍​ക്കു​ന്ന ഇ​ടം​ത​ന്നെ വ​ലി​യ ബോ​ണ​സാ​ണ്.

ര​ണ്ട് പ​തി​റ്റാ​ണ്ടോ​ളം ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം ചെ​യ്യാ​നാ​വു​മെ​ന്ന് ഒ​രി​ക്ക​ലും ക​രു​തി​യി​രു​ന്നി​ല്ല. 2002 ല്‍ ​അ​ര​ങ്ങേ​റ്റം കു​റി​ച്ച എ​നി​ക്ക് ഇ​പ്പോ​ഴും ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം ചെ​യ്യാ​നാ​വു​ന്നു. അ​തി​ല്‍ അ​ങ്ങേ​യ​റ്റ​ത്തെ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ബൊ​പ്പ​ണ്ണ പ​റ​ഞ്ഞു.

പാ​രീ​സ് ഒ​ളി​മ്പി​ക്‌​സ്: ബ്രി​ട്ടീ​ഷ് നീ​ന്ത​ല്‍ താ​ര​ത്തി​ന് കോ​വി​ഡ്.

പാ​രീ​സ്: ഒ​ളി​മ്പി​ക്‌​സി​നി​ടെ വെ​ല്ലു​വി​ളി​യു​യ​ര്‍​ത്തി കോ​വി​ഡ് ബാ​ധ. ബ്രി​ട്ടീ​ഷ് നീ​ന്ത​ല്‍ താ​രം ആ​ദം പീ​റ്റി​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. നീ​ന്ത​ല്‍ വി​ഭാ​ഗ​ത്തി​ല്‍ വെ​ള്ളി മെ​ഡ​ല്‍ നേ​ടി​യ​തി​നു പി​ന്നാ​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗ​ബാ​ധ ക​ണ്ട​ത്.

മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന സ​മ​യ​ത്തു​ത​ന്നെ പീ​റ്റി​ക്ക് ശാ​രീ​രി​കാ​സ്വ​സ്ഥ​ത​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച​യാ​ണ് പീ​റ്റി​ക്ക് അ​സ്വ​സ്ഥ​ത​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ടു​തു​ട​ങ്ങി​യ​ത്. തി​ങ്ക​ളാ​ഴ്ച ഫൈ​ന​ലി​നി​റ​ങ്ങി വെ​ള്ളി മെ​ഡ​ല്‍ നേ​ട്ടം കൈ​വ​രി​ച്ചു.

തു​ട​ര്‍​ന്ന് ആ​രോ​ഗ്യാ​വ​സ്ഥ മോ​ശ​മാ​യ​തോ​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. നീ​ന്ത​ലി​ല്‍ റി​ലേ വി​ഭാ​ഗ​ത്തി​ലും ഇ​രു​പ​ത്തൊ​ന്‍​പ​തു​കാ​ര​നാ​യ താ​ര​ത്തി​ന് മ​ത്സ​ര​മു​ണ്ട്. നൂ​റു​മീ​റ്റ​റി​ല്‍ ര​ണ്ടു​ത​വ​ണ ചാ​മ്പ്യ​നാ​യ പീ​റ്റി, ഞാ​യ​റാ​ഴ്ച ന​ട​ന്ന ഫൈ​ന​ലി​ല്‍ ഇ​റ്റ​ലി​യു​ടെ നി​ക്കോ​ളോ മാ​ര്‍​ട്ടി​നെ​ന്‍​ഗി​യോ​ട് 0.02 സെ​ക്ക​ന്‍​ഡ് വ്യ​ത്യാ​സ​ത്തി​ലാ​ണ് സ്വ​ര്‍​ണം കൈ​വി​ട്ട​ത്.

ഒ​ളി​മ്പി​ക്‌​സ് ടേ​ബി​ള്‍ ടെ​ന്നീ​സ് : മ​നി​ക ബ​ത്ര പ്രീ​ക്വാ​ര്‍​ട്ട​റി​ൽ.

ഒ​ളി​മ്പി​ക്‌​സ് ടേ​ബി​ള്‍ ടെ​ന്നീ​സി​ല്‍ ച​രി​ത്രം കു​റി​ച്ച് ഇ​ന്ത്യ​യു​ടെ മ​നി​ക ബ​ത്ര. ഒ​ളി​മ്പി​ക്‌​സ് ടേ​ബി​ള്‍ ടെ​ന്നീ​സി​ല്‍ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ എ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ താ​ര​മെ​ന്ന നേ​ട്ട​മാ​ണ് മ​നി​ക സ്വ​ന്ത​മാ​ക്കി​യ​ത്.

ഫ്ര​ഞ്ച് താ​രം പ്രി​തി​ക പാ​വ​ഡെ​യെ തോ​ല്‍​പ്പി​ച്ചാ​ണ് മ​നി​ക പ്രീ​ക്വാ​ര്‍​ട്ട​റി​ലെ​ത്തി​യ​ത്. നാ​ല് ഗെ​യി​മു​ക​ളി​ല്‍ വി​ജ​യി​ച്ചാ​ണ് താ​രം പ്രീ​ക്വാ​ര്‍​ട്ട​ര്‍ ഉ​റ​പ്പി​ച്ച​ത്.

ഫ്ര​ഞ്ച് താ​ര​ത്തി​ന് ഒ​രു ഗെ​യി​മി​ലും മു​ന്നി​ലെ​ത്താ​നാ​യി​ല്ല. സ്‌​കോ​ര്‍: 11-9, 11-6, 11-9, 11-7.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments