കവികർമ്മം കാവ്യ മാണെന്ന് നാട്യശാസ്ത്രത്തിൽ ഭരതമുനി പറയുണ്ട്. വാത്മീകിയും, വ്യാസനും ഒരേ സമയം ഋഷിക ളും കവികളുമാണ്. ഇതിഹാസ കൃതികളായ മഹാഭാരതവും, രാമായ ണവും ഭാരതീയ സംസ്‌കാരത്തിന്റെ അഭിമാനമായി എക്കാലവും നിലകൊള്ളുന്നു. അവയെയെ അതിജീവിച്ചുണ്ടായ അനേകം കൃതികളി ൽ ആവർത്തനവിരസത എന്ന ദോഷം കാണുന്നുണ്ടെങ്കിലും ആജീവനാന്തം വായിച്ചു തീർക്കാവുന്ന കാവ്യങ്ങൾ അനവധിയാണ്. സംസ്കൃതത്തിൽ എഴുതപ്പെപ്പെട്ട വ്യാസന്റെ പതിനെട്ടു പുരാണങ്ങൾ തന്നെ പല ഭാഷകളിലൂടേയും, വ്യാഖാനത്തിന്റെ സഹായത്തോടെ ജനങ്ങളിലേക്ക് എത്തുന്നു. കവിത എന്ന ചെറിയ കാവ്യരൂപങ്ങൾ ഇവയെ അറിയാതെ അനുകരിക്കുന്നുണ്ട്. ഇന്നത്തെ കവിതകളാകട്ടെ വൃത്തമോ താളമോ, പോലും ഇല്ലാതെ എന്ത് എഴുതികൂട്ടിയാലും അത് കവിതയെ ന്ന പേരിൽ വായനക്കാരിൽ എത്തിക്കുന്ന പ്രവണത അനുദിനം വർദ്ധിച്ചു വരുന്നു. കവിശബ്ദത്തിൽ നിന്നും വ്യുല്പന്ന മായ ഭാവനാമമാണ് കവിത. കവി സൃഷ്ടിയുടെ ഗുണധർമ്മം മാത്രമാണ് കവിത. ഗാനരൂപത്തിൽ അവതരിപ്പിക്കാവുന്ന ശബ്ദാലങ്കാരവും വൃത്താലങ്കാരവും അർ ത്ഥാലങ്കാരവും യോജി ച്ചു നിൽക്കുന്ന ആശയാവിഷ്ക്കാരമാണ് കവിത. രുചിക്കും തോറും ആസ്വാദനം വർദ്ധിക്കുന്നു എന്നതാണ് കവിതയുടെ മഹത്വം. ഇന്നത്തെ ആധുനിക കവിതകളിൽ കവിതകളുടെ രചനാരീതിയും പ്രത്യേകിച്ച് വൃത്താദികൾക്ക് കാര്യമായ പരിഗണനയും നൽകുന്നില്ല എന്നതും, ആധുനിക കവിതകൾ ഒട്ടുമിക്കതും സാമൂഹികാവബോധം തുളുമ്പുന്നവയുമാണ്. മലയാള സാഹിത്യത്തിലെ ജനകീയ കവി കുഞ്ചൻ നമ്പ്യാർ പരിഹാസത്തിന്റെ ആവനാഴിയിൽ നിന്നും വിമർശ്ശനത്തിന്റെ കൂരമ്പുകൊണ്ട് പ്രഭുജതയുടെ അഹന്തയ്ക്കും അധികാരത്തിന്റെ കയ്യൂക്കിനുമെതിരെ സത്യത്തിന്റെ ഭാഷയിൽ, ധർമ്മത്തിന്റെ പാതയിൽ വില്ലുകുലച്ച അനശ്വരനായ കവി നമ്പ്യാരെ മറക്കാൻ മലയാള ജനതക്കാകുമോ?. നന്മയുടെ പ്രകാശം വിതറിമലയാളഭാഷ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തശ്ശന്റെ പ്രയത്നഫലമാണല്ലോ ഭക്തിപ്രസ്ഥാനം. അധർമ്മം കൊടികുത്തി വാണിരുന്ന ഒരു
കാലഘട്ടത്തിൽ ഭക്തിയുടെ നിറകുടത്തിന് എന്താണ് പ്രസക്തി എന്ന് നാം എഴുത്തച്ഛനിലൂടെകണ്ടു. കാല്പനിക കവിതകളിൽ ചങ്ങമ്പുഴ കൃഷ്ണ പിള്ളയും, ഇടപ്പള്ളി രാഘവൻ പിള്ളയും കാല്പനിക വസന്തത്തിന്റെ പുതിയ കിരണങ്ങൾ മലയാള കവിതയിൽ ജ്വലിച്ചു കൊണ്ടിരുന്നു. കാല്പനിക കവിതകളുടെ ഉയർച്ചകളും, താഴ്ചകളുമെല്ലാം ഒരുപോലെ സാക്ഷാത്കരിക്കുന്ന ഭാവപ്രപഞ്ചവും ചങ്ങമ്പുഴ കവിതയുടെ പ്രത്യേകതകളാണ്. വാക്കുക്കുകളുടെ ചുടലമായ വിന്യാസക്രമത്തിന്നപ്പുറം കവിതയെ ആസ്വാദ്യമാക്കുന്നത് അതിന്റെ അർത്ഥതലങ്ങളാണ്.
വരിമുറിഞ്ഞ ഗദ്യ ങ്ങളായി എളുപ്പത്തിൽ ആർക്കും എഴുതാവുന്ന രീതി പ്രസിദ്ധീകരണങ്ങൾ ഏറ്റെടുത്തു പണ്ടൊ ക്കെ കുമാരനാശനും, ഉള്ളൂരും, വള്ളത്തോളും കൃതികൾ മാസികയ്ക്ക യച്ചു കൊടുത്തു പ്രതി ഫലം പറ്റിയിരുന്നു. എന്നാൽ ഇന്നോ? മാസികകൾക്ക് വരിസംഖ്യയോ, സംഭാവനയോ നൽകുന്നവരുടെ കൃതികളാണ് പ്രസിദ്ധീകൃതങ്ങളാകുന്നത്. അതുകൊണ്ട് എന്ത് തന്നെ ഗദ്യത്തിൽ വരി മുറിച്ചെഴുതിയാലും കവിത എന്ന രൂപത്തിൽ സമ്പന്നർക്ക് പ്രസിദ്ധീകരിക്കാമെന്ന നിലവന്നു.
വ്യാസന്റെ പതിനെട്ടു പുരാണങ്ങൾ എത്ര പ്രതിബദ്ധതയോടെ എഴുതപ്പെട്ടവയാണ്. എന്നാൽ ഇന്നത്തെ ഭാരതീയ ആധുനിക കവിത പ്രതിബദ്ധതയി ത്ത ഒരു സരണിയിൽ പെട്ടുപോയിരിക്കുന്നു. ഛന്ദോബദ്ധമായ പാരമ്പര്യ കാവ്യരീതിയിൽ കവിത രചിക്കണമെങ്കിലും അതിനു തക്ക പാണ്ഡിത്യം അനുപേക്ഷിണീയമാണ്. സർഗ്ഗവൈഭവം ഉണ്ടെങ്കിൽ മാത്രമേ അത്തരം കവിതകൾ ഉണ്ടാകുന്നുള്ളു.സാഹി ത്യ ശാസ്ത്രം ഇതിന് പിൻബലം നൽകിയിട്ടുണ്ട്. മലയാളത്തിൽ ആദ്യമുണ്ടായ പാട്ടുപ്രസ്ഥാനം തന്നെയാണ് പിന്നീട് മലയാള കവിത യായി പരിണമിച്ചത്.
പാട്ട് എന്ന ലക്ഷണത്തോടെ ഉണ്ടായ പാട്ടു കൾക്കും സംഘകാല രചനകൾക്കും ശേഷം വന്നത് “നിരണം”കൃതി കളാണ്. കണ്ണശ്ശനായ കരുണേശനെന്ന എഴുത്താശാന്റെ പുത്രന്മാരാ യ രാമപണിക്കർ, ശങ്കര പണിക്കർ, മാധവ പണിക്കർ എന്നിവരാണ് നിരണം കൃതികളായ രാമകഥപ്പാട്ട്, ഭാഷാഭഗവദ്ഗീ ത എന്നിവയും, ഭാഷാ ഭാരതവും രചിച്ചത്. കണ്ണശ്ശന്മാർ വ്യാസനേ യും വാത്മീകിയേയുമാ
അതിജീവിച്ചത്. ഇത് ഭാരതീയ കാവ്യസംസ് കൃതി മലയാളത്തിൽ നഷ്ടപ്പെടാതിരിക്കാൻ കാരണമായി.
എഴുത്തച്ഛന്റെ പതിനാറാം നൂറ്റാണ്ടായപ്പോഴേ ഈ കണ്ണശ്ശകൃതികൾ കേരളത്തിലെമ്പാടും പരന്നിരുന്നു.
. എഴുത്തച്ഛന്റെ രാമായണം തെലുങ്കു ലിപിയിലുള്ള അദ്ധ്യാത്മരാമായണത്തെ അനുകരിച്ചുണ്ടായതാണ്. മലയാള ഭാഷയുടെ തെളിച്ചം ഈ കിളിപ്പാട്ടുകളിൽ കത്തിനിൽക്കുന്നു ന്നുണ്ടെങ്കിലും ഭാരതീയ കാവ്യസംസ്കൃതിയിൽ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം ഉൾപ്പെത്തുവാൻ സാധിക്കുന്നില്ല. ഭാരതത്തിലെ പുരാതന വിജ്ഞാന സാഹി ത്യത്തിന്റെ ഒരു മുഖ്യശാഖയാണ് കാവ്യശാസ്ത്രം. ശങ്കരാചാര്യസ്വാമികൾ രചിച്ച വേദാന്തപ്രപ്രകരണ ഗ്രന്ഥമായ “മാനിഷാദപഞ്ചകം” ശങ്കരാചാര്യരുടെ അ ദ്വൈതജ്ഞാന ദാർഡ്യത്തെ പരീക്ഷിക്കാൻ ചണ്ഡാലരൂപിയായി വന്ന വിശ്വനാഥൻ ഉന്നയിച്ച പ്രശ്നത്തിന് സമാധാ നമായി ശ്രീ ശങ്കരൻ
മാനിഷാപഞ്ചകം എഴുതി.
. എഴുത്തശ്ശന്റെ കാലമായ പതിനാറാം നൂറ്റാണ്ടു മുതൽക്കി ങ്ങോട്ട് മലയാള സാഹി ത്യത്തിൽ ഭാരതീയ കാവ്യസംസ്കൃതിയുടെ ച്യുതി കാണുവാൻ സാധിക്കും. കാല്പനീക കവി തയിൽ കൂടി കുമാരനാ ശാൻ സ്ത്രീയേയും, പുഷ്പത്തേയും ഉപമിച്ച് “വീണപുവ്” എഴുതിയ പ്പോൾ ഈ സംസ്കൃതി ഒന്ന് കൂടി പകച്ചു. പിന്നീട് “ആധുനികത” എന്ന പേരിൽ പദ്യ സ്വ ഭാവം വിട്ട് ഗദ്യകവിതകൾ രംഗത്തു വരുവാൻ തുടങ്ങി. അത്യന്ത ആ ധുനികത എന്നപേരിൽ വായിച്ചാൽ മനസ്സിലാവരുത് എന്ന രീതിയിലായി കാര്യങ്ങളുടെ പോക്ക്. ഇന്ന് കാവ്യസംസ്കൃതിയിൽ ഇംഗ്ലീഷ് പദ്യങ്ങളുടെയെന്ന പോൽ എന്തൊക്കയോ വിഷയങ്ങൾ പുലമ്പുന്ന കാവ്യ രൂപങ്ങൾ രംഗത്തു വ ന്നിരിക്കുന്നു. അവർ പുറന്തള്ളുന്ന മിഥ്യാധാരണകളെ നമ്മൾ കൂട്ടുപിടിച്ച് അത് പോലെയാണ് ഇത് എന്നു പറഞ്ഞ് ജനങ്ങളെ ഒരു കാവ്യസംസ്കാരത്തിൽ നിന്നും പുറംതള്ളാൻ നാം പഠിച്ചിരിക്കുന്നു.
“കവിത മരിച്ചിരിക്കുന്നു ” എന്നൊക്കെയുള്ള ഭ്രാന്തൻ ജല്പനങ്ങൾ കേൾക്കുമ്പോഴും രാമായണവും,മഹാഭാഗവതവും, മഹാഭാരതവും ഭഗവദ്ഗീതയും വായിക്കപ്പെടുന്നുണ്ട് എന്ന ഭാരതീയ കാവ്യസംസ് കൃതിതത്വം നാം വിസ്മരിക്കാതിരിക്കുന്നതാണ് നല്ലത്.