Sunday, November 24, 2024
Homeമതംപുരാതനകാല ക്ഷേത്രങ്ങൾ ✍ ജിഷ ദിലീപ് ഡൽഹി

പുരാതനകാല ക്ഷേത്രങ്ങൾ ✍ ജിഷ ദിലീപ് ഡൽഹി

ജിഷ ദിലീപ് ഡൽഹി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന, പാണ്ഡവരുടെ തലസ്ഥാനമായി ജനിച്ച നഗരമായ ഡൽഹിയിലെ പുരാതന കാല ക്ഷേത്രങ്ങൾ നോക്കാം.

ഒരുകാലത്ത് യോഗിനി ക്ഷേത്രങ്ങളുടെ കേന്ദ്രം ആയിരുന്ന ഡൽഹിയെ യോഗിനി പുര എന്നാണ് വിളിച്ചിരുന്നത്.

പുരാന കിലയ്ക്കുള്ളിലെ കുന്തിദേവി ക്ഷേത്രം പാണ്ഡവരുടെ അമ്മയായ കുന്തിയുടേത് ആയിരിക്കാമെന്നാണ് കരുതുന്നത്.

ഡൽഹി നഗരത്തിലെ അത്ര അറിയപ്പെടാത്ത ഒരു പൈതൃക ക്ഷേത്രമാണ് ചിത്രഗുപ്ത ക്ഷേത്രം. ഡൽഹിയുടെ ഹൃദയഭാഗത്തുള്ള ചിത്രഗുപ്ത റോഡിന്റെ അറ്റത്താണ് ചിത്രഗുപ്തനായി സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ഉള്ളത്. ഈ ക്ഷേത്രത്തിൽ താമസിക്കുന്ന പൂജാരി കുടുംബം ആറ് തലമുറകളായി സേവനം ചെയ്യുന്നു.

ബുക്ക് കീപ്പർമാരുടെയും അക്കൗണ്ടൻറുമാരുടെയും സമൂഹം (കായസ്തസിന്റെ) നഗരമായിരുന്നു ഡൽഹി ഒരുകാലത്ത്. ദേവതയുടെ സ്വർഗ്ഗീയ കണക്ക് സൂക്ഷിപ്പുകാരനായ ചിത്രഗുപ്തനായിരുന്നു അവരുടെ ദേവത.

ചിത്രഗുപ്തന്റെ രണ്ട് ഭാര്യമാരായ ഇരാവതി, നന്ദിനി ഇവരിലൂടെയുള്ള 12 പുത്രന്മാരിൽ നിന്നാണ് കായസ്തരുടെ 12 ഗോത്രങ്ങൾ (കുൽശ്രേഷ്ഠ, മാത്തൂർ, ഗൗർ, ഭട്‌നഗർ, സക്‌സേന, അംബസ്ത, നിഗം, കർണൻ, ശ്രീവാസ്തവ, സൂര്യധ്വജ്, വാൽമിക്, അസ്താന) രൂപപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു.

വർഷത്തിലൊരിക്കൽ മാത്രം യമ ത്വീതീയ അഥവാ ഭായ് ഭൂജിൽ ഈ ക്ഷേത്രത്തിൽ ചിത്രഗുപ്ത കഥ പറയാറുണ്ട്.

ഹരിയാനയിലെ സൂരജ്കുണ്ഡിലെ സൂര്യക്ഷേത്രം ഡൽഹിയിലെ സൂര്യ കുടുംബത്തിന്റെ സാന്നിധ്യമുള്ളതാണ്. ഡൽഹിയിലൂടെ ഒഴുകുന്ന യമുനാ നദി സൂര്യപുത്രിയാണ്. നിരവധി ശനിക്ഷേത്രങ്ങളും ഡൽഹിയിലെ ഇതര ഭാഗങ്ങളിൽ ഉണ്ട് ശനിയാകട്ടെ സൂര്യപുത്രനും. ഡൽഹിയിലെ ഏറ്റവും പഴക്കം ചെന്ന പ്രദേശത്തെ മെഹ്‌റൗളി എന്നാണ് അറിയപ്പെടുന്നത്. സൂര്യന്റെ മറ്റൊരു പേരായ മിഹിരയിൽ നിന്നാണ് ഇത് രൂപപ്പെട്ടത്.

സൂരജ്കുണ്ഡ് അല്ലെങ്കിൽ സൂര്യ പുഷ്കർണി ചുറ്റുമുള്ള പ്രദേശത്തിൻ്റെ ജല ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഒരു ജലസംഭരണിയാണ്.

സൂരജ് കുണഡിന് സൂര്യന്റെ പേരിടാനുള്ള കാരണം 10-ആം നൂറ്റാണ്ടിൽ സൂരജ്കുണ്ഡ് നിർമ്മിച്ച തോമർമാർ സൂര്യനെ ആരാധിക്കുന്നവരായിരുന്നു. രണ്ടാമതായി, തോമർ രാജവംശത്തിലെ ഒരു രാജാവിൻ്റെ പേര് സൂരജ് പാൽ എന്നാണ്. അത് അദ്ദേഹത്തിൻ്റെ പേരിലാണ് അറിയപ്പെടുന്നത്.

✍ ജിഷ ദിലീപ് ഡൽഹി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments