Tuesday, December 24, 2024
Homeപ്രവാസിവേൾഡ് മലയാളീ ഫെഡറേഷൻ (WMF) സ്തനാർബുദ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

വേൾഡ് മലയാളീ ഫെഡറേഷൻ (WMF) സ്തനാർബുദ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

വിലാസ് കുറുപ്പ്

ജിദ്ദ: വേൾഡ് മലയാളീ ഫെഡറേഷൻ (WMF) ജിദ്ദാ കൗൺസിൽ ഹെൽത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ജിദ്ദ അൽ റയാൻ ഇൻറർനാഷണൽ ക്ലിനിക് ഓഡിറ്റോറിയത്തിൽ സ്തനാർബുദ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ജിദ്ദ കൗൺസിൽ വൈസ് പ്രസിഡന്റ് കൂടിയായ ഡോക്ടർ വിനീത പിള്ള സ്തനാർബുദത്തെ കുറിച്ച് വളരെ വിജ്ഞാനപ്രദവും വിശദവുമായ പ്രഭാഷണം നടത്തി. സന്നിഹിതരായിരുന്നവരുടെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകുകയും ചെയ്തു. ജിദ്ദ കൗൺസിൽ പ്രസിഡന്റ് മോഹൻ ബാലൻ യോഗം ഉത്ഘാടനം ചെയ്തു. നാഷണൽ കോർഡിനേറ്റർ വിലാസ് കുറുപ്പ്, രക്ഷാധികാരി മിർസ ഷെരീഫ്, ജിദ്ദ അൽ റയാൻ ഇൻറർനാഷണൽ ക്ലിനിക് ഡയറക്ടർ ഡോ.മുഷ്‌ഖാത് എന്നിവർ ആശംസകൾ അറിയിച്ചു. ജനറൽ സെക്രട്ടറി യൂനുസ് അഹമ്മദ് സ്വാഗതവും, ട്രെഷറർ സുശീല ജോസഫ് നന്ദിയും പറഞ്ഞു. വനിതാ വിഭാഗം കൺവീനർ സോഫിയാ ബഷീർ അവതാരികയയായിരുന്നു, ഹെൽത്ത് ഫോറം കൺവീനർ ശിവാനന്ദൻ, ജോസഫ് വർഗീസ്, പ്രിയ സന്ദീപ്, രേണുക ശിവൻ, കൃപ സന്തോഷ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

വിലാസ് കുറുപ്പ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments