Sunday, December 8, 2024
Homeഇന്ത്യപ്രണയ ബന്ധം തകർത്ത് കാമുകിയെ യുഎസിലേക്ക് പറഞ്ഞയക്കാൻ ശ്രമിച്ച കാമുകിയുടെ പിതാവിനെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമം

പ്രണയ ബന്ധം തകർത്ത് കാമുകിയെ യുഎസിലേക്ക് പറഞ്ഞയക്കാൻ ശ്രമിച്ച കാമുകിയുടെ പിതാവിനെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമം

ഹൈദരാബാദ്:  രചകൊണ്ട കമ്മീഷണറേറ്റിലെ സരൂർനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് പ്രതിയായ ബൽവീന്ദർ സിംഗ് (25) എയർഗൺ ഉപയോഗിച്ച് കാമുകി പിതാവായ രേവന്ത് ആനന്ദിന് (57) നേരേ വെടിയുതിർത്തത്. രേവന്തിന്റെ കണ്ണിലാണ് വെടിയേറ്റതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

പിതാവായ രേവന്ത് ആനന്ദ് ഒരു ബിസിനസുകാരനാണ്. കുറച്ച് വർഷങ്ങളായി ഇയാളുടെ മകളുമായി പ്രതി സൗഹൃദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മകളുടെ സുഹൃത്ത് ബന്ധം രേവന്തിന് താൽപര്യമില്ലായിരുന്നുവെന്നും വിവരങ്ങളുണ്ട്.

ബന്ധം തുടരുന്നതിന് മുന്നറിയിപ്പ് നൽകിയിട്ടും ഇരുവരും ഫോണിൽ സംസാരിക്കുന്നതും കാണുന്നതും നിർത്താതെ വന്നതോടെയാണ് പിതാവ് മകളെ അമേരിക്കയിലേക്ക് അയക്കാൻ തീരുമാനിച്ചത്. ഇതിനെ തുടർന്ന് ബൽവീന്ദർ രേവന്തിന്റെ വീട്ടിലെത്തി.

വാക്കു തർക്കത്തിനിടെ ബൽവീന്ദർ തൻ്റെ കയ്യിലുണ്ടായിരുന്ന എയർഗൺ ഉപയോ​ഗിച്ച് വെടിയുതിർക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. കണ്ണിൽ വെടിയേറ്റ രേവന്തിനെ ആശുപത്രയിലേക്ക് മാറ്റി. സംഭവത്തിന് ശേഷം ഒളിവിൽ പോയ ബൽവീന്ദറെ പൊലീസ് അറസ്റ്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments