Thursday, December 26, 2024
Homeനാട്ടുവാർത്തകോട്ടൂർ സ്കൂളിൽ ഇരട്ട മേള

കോട്ടൂർ സ്കൂളിൽ ഇരട്ട മേള

കോട്ടയ്ക്കൽ.—കോട്ടൂർ എകെഎം ഹയർ സെക്കൻഡറി സ്കൂളിൽ നാളെ മുതൽ ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷ എഴുതുന്നത് 10 ജോഡി ഇരട്ടകൾ. കൂട്ടത്തിൽ മൂവർസംഘവും.എം. സഫ- സന, പി.പി.ബിൻഷ – ദിൻഷ, പി.വരദ – വൃദ്യ, ഫഹ്മിയ – ഫഹിം, പി.പി.സൈനുൽജാസിൽ – ജസ് ല, കെ.ഷാന ഫാത്തിമ – മുഹമ്മദ് ഷഹാൻ, വി.ഫാത്തിമ അൻസില – മുഹമ്മദ് അൻസിൽ, മുഹമ്മദ് അഫ് ലഹ് – മുഹമ്മദ് അസ് ലഹ്, കെ.ഷഹനാദ് – ഷഹന, മുഹമ്മദ് ജുനൈദ് – മുഹമ്മദ് ജുവൈദ് എന്നിവരാണ് ഇരട്ടകൾ. ടി.പി.മുഹമ്മദ് ഉമൈറും ഫാത്തിമഷിംനയും ഫാത്തിമഷിഫ്നയുമാണ് മൂവർകൂട്ടം. കാടാമ്പുഴ, കഞ്ഞിപ്പുര, രണ്ടത്താണി, ആട്ടീരി, ആതവനാട്, പുത്തനത്താണി, വെട്ടിച്ചിറ, കൊളത്തുപ്പറമ്പ് തുടങ്ങിയ ഭാഗങ്ങളിൽ നിന്നാണ് ഇവർ സ്കൂളിലെത്തുന്നത്.

കഴിഞ്ഞവർഷവും ഒട്ടേറെ ഇരട്ടകൾ സ്കൂളിൽ എസ്എസ്എൽസി പരീക്ഷ എഴുതിയിരുന്നു. ഇത്തവണ ഇവിടെ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നവരിലും 5 ജോഡി ഇരട്ടകളുണ്ട്. കഴിഞ്ഞവർഷം ഇരട്ടക്കുട്ടികളുടെ സംഗമം നടത്തിയപ്പോൾ നൂറിലേറെ കുട്ടികൾ പങ്കെടുത്തത് സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.
– – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments