Friday, December 27, 2024
Homeനാട്ടുവാർത്തഅങ്കണവാടി ഉദ്ഘാടനം

അങ്കണവാടി ഉദ്ഘാടനം

കോട്ടയ്ക്കൽ.തോക്കാംപാറയിൽ മീനാക്ഷിക്കുട്ടി അമ്മ സ്മാരക സ്മാർട് ലൈബ്രറിക്കു ശിലയിട്ടു. വാർഡ് കൗൺസിലറായ ഉള്ളാട്ടിൽ രാഗിണി വിലയ്ക്കുവാങ്ങി അമ്മയുടെ തൊണ്ണൂറാം പിറന്നാൾ സമ്മാനമായി നഗരസഭയ്ക്കു വിട്ടുനൽകിയ 5 സെന്റ് സ്ഥലത്താണ് അങ്കണവാടി വരുന്നത്. 27 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെയാണ് അങ്കണവാടി ഒരുക്കുന്നത്. മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.

സമീപഭാവിയിൽ തന്നെ എല്ലാ അങ്കണവാടികളും മികവിന്റെ കേന്ദ്രങ്ങളായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭ ഉപാധ്യക്ഷൻ ചെരട മുഹമ്മദലി അധ്യക്ഷത വഹിച്ചു. വി.സരള, മറിയാമു പുതുക്കുടി, പി.റംല, ടി.കബീർ, കെ.പി.ഗോപിനാഥൻ, ടി.പി.ഷമീം, ഇ.ബാബു, ഉള്ളാട്ടിൽ രാഗിണി, ടി.വി.മുംതാസ് തുടങ്ങിയവർ പ്രസംഗിച്ചു.
— – – – –

RELATED ARTICLES

Most Popular

Recent Comments