Tuesday, September 17, 2024
Homeകേരളംവസ്ത്ര വ്യാപാര സ്ഥാപനം നടത്തുന്ന യുവതി സ്വന്തം കടയ്ക്കുള്ളില്‍ മരിച്ച നിലയിൽ.

വസ്ത്ര വ്യാപാര സ്ഥാപനം നടത്തുന്ന യുവതി സ്വന്തം കടയ്ക്കുള്ളില്‍ മരിച്ച നിലയിൽ.

വസ്ത്ര വ്യാപാര സ്ഥാപനം നടത്തുന്ന യുവതി സ്വന്തം കടയ്ക്കുള്ളില്‍ മരിച്ച നിലയിൽ.ചേര്‍ത്തലയിലാണ് സംഭവം. എക്സറേ കവലയ്ക്ക് സമീപത്തുള്ള ലാദെല്ല എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ ഉടമ രാജിയെയാണ് കടയ്ക്കുള്ളിൽ മരിച്ചനിലയിൽ കണ്ടത്.

തണ്ണീർമുക്കം ഇരുപത്തൊന്നാം വാർഡിൽ റാം മഹേഷിന്‍റെ ഭാര്യയാണ്. കുടുംബവഴക്കിനെ തുടര്‍ന്ന് ഇന്നലെ രാത്രി രാജി തുണിക്കടയിലെത്തി ജീവനൊടുക്കിയതാണെന്നാണ് സൂചന.

ബാംഗ്ലൂരിൽ വിദ്യാർത്ഥിയായ മീര ഏക മകളാണ്. യുവതി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് മഹേഷ് നടത്തിയ തിരച്ചിലിലാണ് കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ രാജിയെ കണ്ടെത്തിയത്. പൊലീസ് എത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

RELATED ARTICLES

Most Popular

Recent Comments