Logo Below Image
Sunday, June 22, 2025
Logo Below Image
Homeകേരളംസംസ്ഥാനത്തു ഇന്നും സ്വർണ വില ഉയർന്നു: പവന് 440 രൂപ കൂടി 73,040 രൂപയായി

സംസ്ഥാനത്തു ഇന്നും സ്വർണ വില ഉയർന്നു: പവന് 440 രൂപ കൂടി 73,040 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണവില ഉയർന്നു. പവന് ഇന്ന് 440 രൂപയാണ് വർദ്ധിച്ചത്. ഇതോടെ വില വീണ്ടും 73,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 73,040 രൂപയാണ്.

ഈ മാസം ആദ്യമായാണ് സ്വർണവില 73,000 കടന്നത്. 3000 രൂപയാണ് നാല് ദിവസംകൊണ്ട് സ്വർണത്തിന് വർദ്ധിച്ചത്. ഈ മാസം ആരംഭിച്ചതോടെ വില തുടർച്ചയായി ഇടിഞ്ഞത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നു.

മെയ് ആരംഭിച്ചതോടെ 1720  രൂപയാണ് പവന് കുറഞ്ഞത്.ഇതോടെ സ്വർണവില 70,000 ത്തിന് താഴേക്ക് എത്തുമോയെന്നുള്ള പ്രതീക്ഷ ഉയർന്നു. എന്നാൽ അതിന് വിപരീതമായി സ്വർണവില കുതിക്കുകയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 9130 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില  7470 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.

മെയ് 1 – ഒരു പവൻ സ്വർണത്തിന് 1640 രൂപ കുറഞ്ഞു. വിപണി വില 70,200 രൂപ
മെയ് 2 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 70,040 രൂപ
മെയ് 3 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 70,040 രൂപ
മെയ് 4 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 70,040 രൂപ
മെയ് 5 – ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു.  വിപണി വില 70,200 രൂപ
മെയ് 6 – ഒരു പവൻ സ്വർണത്തിന് 2000 രൂപ ഉയർന്നു.  വിപണി വില 72,200 രൂപ
മെയ് 7 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു.  വിപണി വില 72,600 രൂപ
മെയ് 8 – ഒരു പവൻ സ്വർണത്തിന് 440 രൂപ ഉയർന്നു.  വിപണി വില 73,040 രൂപ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ