Logo Below Image
Tuesday, June 24, 2025
Logo Below Image
Homeകേരളംസംസ്ഥാനത്തു ഇന്ന് സ്വർണ വില കുറഞ്ഞു : പവന് 480 രൂപ കുറഞ്ഞു, 71,480 രൂപയായി

സംസ്ഥാനത്തു ഇന്ന് സ്വർണ വില കുറഞ്ഞു : പവന് 480 രൂപ കുറഞ്ഞു, 71,480 രൂപയായി

സംസ്ഥാനത്ത് ഒരു പവൻ സ്വര്‍ണത്തിൻ്റെ വില 71,480 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിൻറെ നിലവിലെ വില 8935 രൂപയാണ്. കഴിഞ്ഞ ദിവസം പവന് 360 രൂപ ഉയർന്ന് 71,960 രൂപയായിരുന്നു.

ഡോളര്‍ വില ഇടിഞ്ഞതോടെയാണ് സ്വര്‍ണവില കുതിച്ചുകയറിയത്. എന്നാല്‍ ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരെ ചെറിയൊരു നഷ്ടം നേരിട്ട ഡോളർ ഇന്നലെ ഉച്ചയോടെ കരകയറിയതോടെയാണ് സ്വര്‍ണവില കൂപ്പുകുത്തിയത്.

ഔൺസിന് ഇന്നലെ രാവിലെ 3,348 ഡോളറായിരുന്നു രാജ്യാന്തര വില. ഇത് പിന്നീട് 3,307 ഡോളറിൽ എത്തി. ഇതോടെയാണ് കേരളത്തിലെ സ്വര്‍ണവിലയിലും മാറ്റം ഉണ്ടായിരിക്കുന്നത്.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ