Logo Below Image
Thursday, June 26, 2025
Logo Below Image
Homeകേരളംസംസ്ഥാനത്തു ഇന്ന് സ്വർണ വില കുറഞ്ഞു : പവന് 360 രൂപ കുറഞ്ഞു, 69,680 രൂപയായി

സംസ്ഥാനത്തു ഇന്ന് സ്വർണ വില കുറഞ്ഞു : പവന് 360 രൂപ കുറഞ്ഞു, 69,680 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് 360 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 69,680 രൂപയാണ്. കഴിഞ്ഞ ദിവസം 280 രൂപ വർധിച്ച സ്വർണനിരക്കാണ് ഇന്ന് ഇടിഞ്ഞത്. ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ നിരക്ക് 45 രൂപ കുറഞ്ഞ് 8755 രൂപയിലെത്തി.

ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 87,100 രൂപ വരെ ചിലവ് വരും. ഡിസൈൻ ആഭരണങ്ങളാണെങ്കിൽ പണികൂലിയും ജിഎസ്ടിയും വർധിക്കും. ഔൺസിന് 3,235 ഡോളറായിരുന്ന രാജ്യാന്തരവില നിലവിലുള്ളത് 3,212 ഡോളറിൽ. ഇന്ന് ഇന്ത്യൻ റുപ്പി (Indian rupee) ഡോളറിനെതിരെ 7 പൈസ താഴ്ന്ന് 85.47ലാണ് വ്യാപാരം ആരംഭിച്ചത്. രൂപ തളർന്നില്ലായിരുന്നെങ്കിൽ കേരളത്തിൽ ഇന്ന് സ്വർണവില കൂടുതൽ കുറയുമായിരുന്നു.

ഇന്ന് 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9,502 രൂപയാണ്. ഗ്രാമിന് 49 രൂപയാണ് ഇന്ന് കുറഞ്ഞത്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,127 രൂപയും പവന് 57,016 രൂപയുമാണ് നിരക്ക്. ഗ്രാമിന് 36 രൂപയാണ് ഇന്ന് കുറഞ്ഞത്. വെള്ളിവില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 109 രൂപയിലെത്തി. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. ആഗോളതലത്തിൽ സാമ്പത്തിക, ഭൗമരാഷ്ട്രീയ രംഗങ്ങളിലുണ്ടാകുന്ന ചലനങ്ങൾ സ്വർണവിലയെ ആഴത്തിൽ സ്വാധീനിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ