പത്തനംതിട്ട സിനിമാ ശാലയുടെ മുകളില്‍ നിന്നും കാല്‍ വഴുതി വീണ് ഓപ്പറേറ്റര്‍ മരിച്ചു .ട്രിനിറ്റി ജീവനക്കാരന്‍ കൊല്ലം കൊട്ടാരക്കര തട്ടത് മല മുളയില്‍ ശ്രീ പത്മം വീട്ടില്‍ ഭരത് ജ്യോതി (21 )ആണ് മരിച്ചത് . തെന്നി വീണത് എന്നാണ് നിഗമനം . സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു . മുകള്‍ നിലയില്‍ ആണ് ജീവനക്കാര്‍ കിടന്നിരുന്നത് . പത്തനംതിട്ട നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സിനിമ തിയേറ്ററിലെ അപ്രന്റീസ് പ്രൊജക്ടര്‍ ഓപ്പറേറ്റര്‍ ജീവനക്കാരനായിരുന്നു ഭരത്. ഒരു മാസം മുന്‍പാണ് ജോലിയില്‍ പ്രവേശിച്ചത് കെട്ടിടത്തിലെ ശൗചാലയത്തിന് സമീപം വീണുകിടക്കുന്ന നിലയില്‍ ഭരത്തിനെ ആദ്യം കണ്ടത്.