Tuesday, December 24, 2024
Homeകേരളംപാർട്ടിയെയും സർക്കാരിനെയും ഒരു കൂട്ടം മാധ്യമങ്ങൾ കടന്നാക്രമിക്കുന്നെന്നും അസത്യം സത്യമാണെന്നാണ് ഇക്കൂട്ടർ പ്രചരിപ്പിക്കുന്നതെന്നും സിപിഐഎം പോളിറ്റ്ബ്യൂറോ...

പാർട്ടിയെയും സർക്കാരിനെയും ഒരു കൂട്ടം മാധ്യമങ്ങൾ കടന്നാക്രമിക്കുന്നെന്നും അസത്യം സത്യമാണെന്നാണ് ഇക്കൂട്ടർ പ്രചരിപ്പിക്കുന്നതെന്നും സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി

കൊല്ലം :- കൊല്ലത്ത് നടക്കുന്ന സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം കേരളത്തിലെ ജനക്ഷേമ പ്രവർത്തനങളെ തകർക്കാനാണ് കോൺഗ്രസും ബിജെപിയും ഒരുമിച്ച് ശ്രമിക്കുന്നത്.

കുത്തക മാധ്യമങ്ങളെ കൂട്ടുപിടിച്ച് കമ്മ്യൂണിസ്റ്റ് ഗവൺമെൻ്റിനെ ഇല്ലാതാക്കാൻ ശ്രമിച്ചവരാണ് എതിർപക്ഷത്തെന്നും ബിരിയാണി ചെമ്പ് പറഞ്ഞ് അച്ച് നിരത്തി ചർച്ച ചെയ്തവർ ഇവിടെ ഉണ്ടല്ലൊ, അവർ ഇപ്പോൾ എവിടെയെന്നും എം.എ. ബേബി ചോദിച്ചു.

അനീതി നിറഞ്ഞ് നിൽക്കുന്ന ലോകത്ത് നീതിപൂർവമായി മുന്നോട്ട് പോകാൻ ഒരു പതിറ്റാണ്ടായി സംസ്ഥാന സർക്കാരിൻ്റെ ശ്രമം നടക്കുകയാണെന്നും സംഘപരിവാർ ഭീഷണിക്കെതിരായി നടക്കുന്ന സമരങളെ മുന്നോട്ട് കൊണ്ട് പോവാൻ നമുക്കാവണമെന്നും എം.എ. ബേബി പറഞ്ഞു.

ഇന്ത്യാ മുന്നണിയ്ക്ക് നേതൃത്വം നൽകുന്ന പാർട്ടിക്ക് ആ പാർട്ടിയുടെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധി ലോകത്തും ഇന്ത്യയിലും ഉണ്ട്. അത് കേരളത്തേയും ബാധിക്കും.

രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് സർക്കാർ ഇതിനെ അതിജീവിച്ചാൽ ചൂഷക വർഗത്തിനത് സഹിക്കാനാകില്ലെന്നും 2021ൽ ഇടതുപക്ഷ ഭരണം കൈവരിച്ച നേട്ടം 2026 ലും തുടരണമെന്നും ശ്രീലങ്കയുടെ അനുഭവം ഇന്ത്യയുടെ ഇടത്പക്ഷ രാഷ്ട്രീയത്തിന് പ്രതീക്ഷ പകരുന്നതാണെന്നും എം.എ. ബേബി പറഞ്ഞു. വർഗീയ തീവ്രവാദ സംഘടനകളെ നേരിടാൻ ക്ഷമാപൂർവം ജനങ്ങളെ വസ്തുതകൾ അറിയിക്കാൻ കഴിയണം.

കേന്ദ്രത്തിൻ്റെ കാര്യ നടത്തിപ്പുകാരനായ ഗവർണർ ഉന്നത വിദ്യാഭ്യാസ മേഖലയെ തകിടം മറിക്കുകയാണെന്നും ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കുന്ന നിയമം രാഷ്ട്രപതിയോട് സൂക്ഷിക്കാൻ പറഞ്ഞിരിക്കുകയാണ് ഇപ്പോഴെന്നും അദ്ദേഹം വിമർശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments