Saturday, October 19, 2024
Homeകേരളംപാലാ ഈരാറ്റുപേട്ട റൂട്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പാലാ ഈരാറ്റുപേട്ട റൂട്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോട്ടയം: പാലാ ഈരാറ്റുപേട്ട റൂട്ടില്‍ അമ്പാറ അമ്പലം ജംഗ്ഷനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കളത്തൂക്കടവ് സ്വദേശി എബിന്‍ ജോസഫാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം.

മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ ബൈക്ക് എതിര്‍ദിശയില്‍ എത്തിയ കാറില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ വിദഗ്ധ ചികില്‍സക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. ഭരണങ്ങാനത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് എബിന്‍.സംസ്കാരം പിന്നീട് 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments