Thursday, December 26, 2024
Homeകേരളംകമ്പാർട്ട്മെന്റിൽ പുക, അലാം മുഴങ്ങി; വന്ദേഭാരത് ട്രെയിൻ നിർത്തിയിട്ടു.

കമ്പാർട്ട്മെന്റിൽ പുക, അലാം മുഴങ്ങി; വന്ദേഭാരത് ട്രെയിൻ നിർത്തിയിട്ടു.

കൊച്ചി: കമ്പാർട്ട്മെന്റിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് കാസർകോടേക്കുള്ള വന്ദേഭാരത് ട്രെയിൻ നിർത്തിയിട്ടു. ആലുവയിൽ 23 മിനിറ്റാണ് നിർത്തിയിട്ടത്. സി5 കോച്ചിൽ നിന്നാണ് പുക ഉയർന്നത്.

രാവിലെ 8.55 ഓടെ ആലുവയിൽ ട്രെയിൻ എത്തിയപ്പോഴാണ് അലാം മുഴങ്ങിയത്. തുടർന്ന് പരിശോധനകൾ നടത്തിയ ശേഷം 9. 24 ന് ട്രെയിൻ പുറപ്പെട്ടു. യാത്രക്കാരിൽ ആരോ ട്രെയിനിൽ പുകവലിച്ചതാണെന്ന് സംശയിക്കുന്നതായി റെയിൽവേ അധികൃതർ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments