ജിദ്ദ: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് കേരളത്തില്‍നിന്നുള്ള മലയാളി ഹാജിമാര്‍ മക്കയിലെത്തിതുടങ്ങി. സൗദി സമയം രാവിലെ 8.15 ഓടെയാണ് ആദൃ മലയാളി സംഘം മക്കയിലെത്തിയത
ആദൃ മലയാളി ഹജ്ജ് സംഘത്തിന് ജിദ്ദ വിമാനത്താവളത്തില്‍ വന്‍ സ്വീകരണമാണ് നല്‍കിയത്. ഇന്തൃന്‍ ഹജ്ജ് മിഷന്‍ ഉദേൃാഗസ്ഥരും കെ.എം.സി.സി, ഒ.ഐ.സി.സി, നവോദയ, ആര്‍.എസ്.സി തുടങ്ങി വിവിധ മലയാളി സംഘടനകളുടെ വളണ്ടിയര്‍മാരും വിമാനത്താവളത്തില്‍ ഹാജിമാരെ സ്വീകരിക്കുവാന്‍ ഉണ്ടായിരുന്നു.
എ.എക്സ് 3011 എയര്‍ ഇന്തൃ എക്സ്പ്രസ് വിമാനത്തില്‍ കോഴിക്കോടുനിന്നും പുറപ്പെട്ട 166 പേരടങ്ങുന്ന സംഘം ഇന്ന് പുലര്‍ച്ചെ സൗദി സമയം 5 മണിക്കാണ് ജിദ്ദ വിമാനത്താവളത്തില്‍ എത്തിയത്. കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ഈത്തപ്പഴവും വെള്ളവും അടക്കം ലഘുഭക്ഷണം നല്‍കി. നടപടിക്രമങ്ങള്‍ക്ക് ശേഷം ഔദേൃാഗിക ഹജ്ജ് സേവകരായ മുതവഫുമാരുടെ വാഹനത്തിലാണ് മക്കയിലേക്കു പോയത്.
നാല് ബസ്സുകളിലായാണ് ഹാജിമാര്‍ മക്കയിലേക്കു പോയത്.
166 ഹാജിമാരെയുമായാണ് ആദൃവിമാനം ജിദ്ദയില്‍ എത്തിയത്. കേരളത്തില്‍ നിന്നും 498 ഹാജിമാരാണ് ഇന്ന് വിവിധ വിമാനങ്ങളിലായി ജിദ്ദയിലെത്തുക. മൊത്തം 17,883 ഹാജിമാരാണ് ഈ വര്‍ഷം കേരളത്തിലെ നെടുമ്പാശേരി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍നിന്നും ഹജ്ജ്കര്‍മ്മത്തിനായി പുണൃ നഗരിയില്‍ എത്തുക.
ഒ.ഐ.സി.സിയുടെ ശമീര്‍ നദ്വി കുറ്റിച്ചാല്‍, കെ.എം.സി.സിയുടെ അഹമ്മദ് പാളയാട്ട്, വിപി മുസ്തഫ, ഇസ്മായില്‍ മുണ്ടക്കുളം, സുബൈര്‍ വട്ടോളി, ശിഹാബ് താമരക്കുളം, നൗഫല്‍ റഹേലി, ലത്തീഫ് വെള്ളമുണ്ട, സിറാജ് കണ്ണവം, റഫീഖ് പഴമള്ളൂര്‍, അലി പാങ്ങാട്, ശംസി നാദാപുരം, നിശാം അലി, വനിതാ വിഭാഗം ഭാരവാഹികളായ ഷമീള മൂസ, ഖദിജ കുബ്ര എന്നിവര്‍ ഹാജിമാരെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ സംഘടനാ പ്രവര്‍ത്തകരില്‍ ഉള്‍പ്പെടുന്നു.