Sunday, December 29, 2024
Homeകേരളംതൃശ്ശൂരിൽ വീടിന്റെ മുൻവാതിൽ തുറന്ന് 12 പവൻ സ്വർണം മോഷ്ടിച്ചു; അന്വേഷണം ഊർജിതമാക്കി പൊലീസ്.

തൃശ്ശൂരിൽ വീടിന്റെ മുൻവാതിൽ തുറന്ന് 12 പവൻ സ്വർണം മോഷ്ടിച്ചു; അന്വേഷണം ഊർജിതമാക്കി പൊലീസ്.

തൃശൂർ ചെറുതുരുത്തിയിൽ വീടിന്റെ മുൻ വാതിൽ തുറന്ന് 12 പവൻ സ്വർണം മോഷ്ടിച്ചു. ചെറുതുരുത്തി പതിമൂന്നാം വാർഡിൽ കടവത്ത് അനൂപിന്റെ വീട്ടിൽ നിന്നുമാണ് ഇന്നലെ രാത്രി 12 പവൻ സ്വർണം മോഷണം പോയത്. രാത്രി വീട്ടുകാർ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് സംഭവം. അനൂപിന്റെ ഭാര്യ രാവിലെ എഴുന്നേറ്റ് നോക്കിയപ്പോഴാണ് വാതിൽ തുറന്നു കിടക്കുന്നതായി കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാര തുറന്ന നിലയിലും സ്വർണ്ണം നഷ്ടപ്പെട്ടതായും കണ്ടെത്തിയത്.

വീട്ടുകാർ ഉടൻതന്നെ ചെറുതുരുത്തി പോലീസിനെ വിവരം അറിയിച്ചു. ഏഴു പവന്റെ മാലയും നാല് വളകളും, ഒരു ഡയമണ്ടിന്റെ വളയും, രണ്ടു കൈചെയിനും, കുട്ടിയുടെ ഒരു കമ്മലും മോഷണം പോയിട്ടുണ്ട്. മുൻവശത്തെ വാതിൽ തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത് എന്നാണ് നിഗമനം. ചെറുതുരുത്തി എസ് ഐ ഡി ആനന്ദ്, എസ് ഐ കെ വിനു, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments