Monday, December 23, 2024
Homeകേരളംകെഎസ്ആർടിസിക്ക് ചരിത്ര നേട്ടം, ഏപ്രിൽ 15ലെ വരുമാനം 8.57 കോടി രൂപ.

കെഎസ്ആർടിസിക്ക് ചരിത്ര നേട്ടം, ഏപ്രിൽ 15ലെ വരുമാനം 8.57 കോടി രൂപ.

കെഎസ്ആർടിസിക്ക് റെക്കോഡ് കളക്ഷൻ. ഏപ്രിൽ 15ലെ വരുമാനം 8.57 കോടി രൂപ. 4179 ബസുകൾ നിരത്തിലിറങ്ങി. മറികടന്നത് കഴിഞ്ഞ വർഷം ഏപ്രിലിലെ നേട്ടം. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദേശ പ്രകാരം ഡെഡ് കിലോമീറ്റർ ഒഴിവാക്കി സർവീസുകള്‍ പുനക്രമീകരിച്ചിരുന്നു. ഇതിന് മുൻപ് 2023 ഏപ്രിൽ 24 ന് ലഭിച്ച 8.30 കോടി രൂപ എന്ന നേട്ടമാണ് മറികടന്നതെന്ന് കെഎസ്ആർടിസി അറിയിച്ചു. കെഎസ്ആർടിസി ഔദ്യോഗിക ഫേസ്ബുക്ക് പേജിലും വിവരങ്ങൾ പങ്കുവച്ചു.

4324 ബസ്സുകൾ ഓപ്പറേറ്റ് ചെയ്തതിൽ 4179 ബസ്സുകളിൽ നിന്നുള്ള വരുമാനമാണ് 8.57 കോടി രൂപയെന്ന് കെഎസ്ആർടിസി വിശദീകരിച്ചു. 14.36 ലക്ഷം കിലോമീറ്റർ ഓപ്പറേറ്റ് ചെയ്തപ്പോൾ കിലോമീറ്ററിന് 59.70 രൂപയാണ് വരുമാനം ലഭിച്ചത്.

ഒറ്റപ്പെട്ട സർവീസുകൾ, ആദിവാസി മേഖല, തോട്ടം മേഖല, വിദ്യാർഥി കൺസഷൻ റൂട്ടുകൾ എന്നിവ ഒഴികെയുള്ള വരുമാനം കുറഞ്ഞ ഡെഡ് ട്രിപ്പുകളും ആളില്ലാത്ത ഉച്ചസമയത്തെ ട്രിപ്പുകളുമാണ് ഒഴിവാക്കിയത്. പകരം വരുമാന ലഭ്യതയുള്ള പ്രധാന റൂട്ടുകളിലും ദീർഘദൂര റൂട്ടുകളിലും അഡീഷണൽ സർവീസുകൾ ക്രമീകരിച്ചാണ് ചെലവ് വർദ്ധിക്കാതെ കെഎസ്ആർടിസി നേട്ടം ഉണ്ടാക്കിയത്.

എന്നാൽ തിരക്കേറിയ ദീർഘദൂര ബസ്സുകൾ മുൻകൂട്ടി പ്ലാൻ ചെയ്ത് തിരക്കനുസരിച്ച് സർവീസുകൾ ക്രമീകരിച്ചു. ഇത്തരത്തിൽ ഏതാണ്ട് 140 സർവീസുകളാണ് അധികമായി സംസ്ഥാനത്തിനുള്ളിൽ ക്രമീകരിച്ചതെന്ന് കെഎസ്ആർടിസി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments