Logo Below Image
Tuesday, June 24, 2025
Logo Below Image
Homeകേരളംകോട്ടയം പനച്ചിക്കാട് പാത്താമുട്ടം കോളേജിന് സമീപം ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിനു മുകളിലേക്ക് ഇലക്‌ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണ്...

കോട്ടയം പനച്ചിക്കാട് പാത്താമുട്ടം കോളേജിന് സമീപം ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിനു മുകളിലേക്ക് ഇലക്‌ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണ് അപകടം.

കോട്ടയം പനച്ചിക്കാട് പാത്താമുട്ടം കോളേജിന് സമീപം ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിനു മുകളിലേക്ക് ഇലക്‌ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണ് അപകടം. വാഹനത്തില്‍ ഉണ്ടായിരുന്ന ഡ്രൈവറും കൂടെയുണ്ടായിരുന്ന സഹായിയും തലതാരഴയ്ക്ക് രക്ഷപ്പെട്ടു. കോട്ടയം ചിങ്ങവനം സിപി സ്റ്റോഴ്സ് സ്ഥാപനത്തിലെ ജീവനക്കാരായ നിഖില്‍, പ്രദീപ് എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

ഇന്നലെ ഉച്ചകഴിഞ്ഞ് 2 മണിയോടെയായിരുന്നു അപ്രതീക്ഷിതമായ അപകടമുണ്ടായത്. കോട്ടയത്ത് നിന്ന് പാത്താമുട്ടം ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനിന് മുകളിലേക്ക് ആണ് രണ്ട് ഇലക്‌ട്രിക് പോസ്റ്റുകള്‍ ശക്തമായ കാറ്റില്‍ മറിഞ്ഞു വീണത്.

ഉടൻ തന്നെ ഡ്രൈവർ നിഖിലും പ്രദീപും വാഹനത്തില്‍ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെട്ടത് കാരണമാണ് വൻ അപകടം ഒഴിവായത്.നിഖിലിനും പ്രദീപിനും മറ്റ് പരിക്കുകള്‍ ഒന്നും ഏറ്റിട്ടില്ല. അപകടത്തില്‍ വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഇലക്‌ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ