Logo Below Image
Thursday, June 26, 2025
Logo Below Image
Homeകേരളംവേദനയും ചൊറിച്ചിലും, കൃത്രിമമായി മുടിവെച്ചുപിടിപ്പിച്ചതിന് പിന്നാലെ തലയിൽ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ; വേദന തിന്ന് യുവാവ്.

വേദനയും ചൊറിച്ചിലും, കൃത്രിമമായി മുടിവെച്ചുപിടിപ്പിച്ചതിന് പിന്നാലെ തലയിൽ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ; വേദന തിന്ന് യുവാവ്.

കൊച്ചി: തലയിൽ കൃത്രിമമായി മുടിവെച്ചു പിടിപ്പിക്കുന്ന ചികിത്സയ്ക്ക് വിധേയനായ യുവാവ് ഗുരുതര ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രിയിൽ ചികിത്സയിൽ. എളമക്കര കീർത്തിനഗറിൽ താമസിക്കുന്ന ചെറായി ചെറുപറമ്പിൽ സനിൽ (49) ആണ് അണുബാധയെ തുടർന്ന് ദുരിതത്തിലായത്. ഇതിനകം ഒട്ടേറെ ശസ്ത്രക്രിയകൾക്ക് വിധേയനായ സനിൽ പൂർണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല.

പനമ്പിള്ളിനഗറിൽ പ്രവർത്തിക്കുന്ന ഒരു ക്ലിനിക്കിൽ ഫെബ്രുവരി 26, 27 തീയതികളിലാണ് മുടി വെച്ചുപിടിപ്പിക്കൽ നടത്തിയത്. മാർച്ച് ആദ്യം വേദനയും ചൊറിച്ചിലും തുടങ്ങി. വൈകാതെ അസഹനീയ തലവേദനയായി. തുടർന്ന് സ്ഥാപന അധികൃതരുമായി ബന്ധപ്പെട്ടുവെങ്കിലും വേദന സംഹാരി ഗുളികകൾ കഴിക്കാനായിരുന്നു നിർദേശം.

സ്ഥിതി ഗുരുതരമായതിനെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ മുടിവെച്ചുപിടിപ്പിച്ച ഭാഗത്ത് ഗുരുതരമായ അണുബാധ കണ്ടെത്തി. അപ്പോഴേക്കും തലയിലെ തൊലി ഏറെയും നഷ്ടമായിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയനാക്കുകയായിരുന്നു.

ഇപ്പോൾ തലയിലെ പഴുപ്പ് വലിച്ചെടുക്കുന്നതിന് പ്രത്യേക ഉപകരണം ഘടിപ്പിച്ചിരിക്കുകയാണ്. ഇനിയും ശസ്ത്രക്രിയകൾ വേണ്ടിവരും.അര ലക്ഷത്തോളം രൂപയാണ് മുടി വെച്ചുപിടിപ്പിക്കുന്നതിനായി സ്ഥാപനം ഈടാക്കിയത്. തുടർന്നുണ്ടായ അസ്വസ്ഥതകൾക്കുള്ള ചികിത്സയ്ക്ക് ഇതുവരെ 10 ലക്ഷം രൂപയോളം ചെലവിട്ടു കഴിഞ്ഞു. സ്ഥാപനത്തിനെതിരേ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സനിലിന്റെ കുടുംബം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ