ബെവ്‌കോ ഔട്ട്‌ലെറ്റ് ക്യൂവില്‍ പത്തു വയസുകാരിയെ നിര്‍ത്തി അച്ഛൻ. പാലക്കാട് പട്ടാമ്ബി ബെവ്‌കോ ഔട്ട്‌ലെറ്റില്‍ കഴിഞ്ഞ രാത്രിയായിരുന്നു സംഭവം.
മദ്യം വാങ്ങാനെത്തിയപ്പോള്‍ കുട്ടിയുമായി വരി നില്‍ക്കുകയായിരുന്നുവെന്നാണ് അച്ഛന്‍റെ വിശദീകരണം. പോലീസ് നടത്തിയ അന്വേഷണത്തിലാണ് അച്ഛനാണ് കുട്ടിയെ ഇവിടെ കൊണ്ടുവന്നതെന്ന് വിവരം പുറത്തുവന്നിരിക്കുന്നത്.
തൃത്താല മാട്ടായി സ്വദേശിയായ കുട്ടിയുടെ അച്ഛനോട് സ്റ്റേഷനില്‍ ഹാജരാകാൻ പോലീസ് നിർദേശം നല്‍കി. വിഷു തലേ ദിവസമായതിനാല്‍ മദ്യം വാങ്ങിക്കാൻ വലിയ തിരക്കുണ്ടായിരുന്നു. ഈ സമയത്താണ് കുട്ടിയുമായി ഇയാള്‍ ഔട്ട്‌ലെറ്റില്‍ എത്തുന്നത്.