Logo Below Image
Thursday, June 26, 2025
Logo Below Image
Homeകേരളംതലശ്ശേരിയിൽ അജ്ഞാത രോഗം; കടൽപ്പാലം മേഖലയിൽ തെരുവ് നായ്ക്കൾ പിടഞ്ഞു ചാകുന്നു.

തലശ്ശേരിയിൽ അജ്ഞാത രോഗം; കടൽപ്പാലം മേഖലയിൽ തെരുവ് നായ്ക്കൾ പിടഞ്ഞു ചാകുന്നു.

തലശ്ശേരി : അജ്ഞാത രോഗം പടർന്ന് തലശ്ശേരിയിൽ തെരുവ് നായകൾ പിടഞ്ഞു ചാകുന്നു. കഴിഞ്ഞ ഒരു മാസത്തിനകം കടപ്പുറം ഭാഗത്ത് നാല് നായ്കൾ ചത്തതായി പരിസര വാസികൾ പറഞ്ഞു.രോഗം ബാധിക്കുന്ന ആദ്യ ഘട്ടത്തിൽ നായയുടെ ശരീരം പതുക്കെ തളരും. പിന്നീട് വീണു കിടക്കുന്ന സ്ഥലങ്ങളിൽ നിന്നും എഴുന്നേൽക്കാൻ പോലുമാകാതെയുള്ള രാപകൽ മരണ വെപ്രാളത്തോടെ ദയനീയമായ കരച്ചിലാണ്.

ഒടുവിൽ ഭക്ഷണം പോലും കഴിക്കാനാവാതെ ചത്തുവീഴുകയാണ്. ഒന്നിൽ കൂടുതൽ നായകൾ ഇതേ രീതിയിൽ ചത്തതോടെയാണ് പ്രദേശത്തുള്ളവരും ശ്രദ്ധിച്ച് തുടങ്ങിയത്. കാര്യം അധികൃതരുടെ ശ്രദ്ധയിൽ എത്തിച്ചുവെങ്കിലും കാര്യമായ നടപടികൾ ഒന്നും തന്നെ ഉണ്ടായില്ലത്രെ.

ഇതേ തുടർന്ന് ചത്ത് വീണ നായ്ക്കളെ പ്രദേശത്തുള്ളവർ തന്നെ മറവ് ചെയ്‌തു. കടൽപാലം പരിസരത്ത് എത്തുന്ന സഞ്ചാരികളും ഭീതിയിലാണ്. നേരത്തെ കുട്ടികൾ ഉൾപെടെയുള്ളവർക്ക് നേരെ തെരുവുനാക്കളുടെ അക്രമം ഉണ്ടായിരുന്നു. ഒപ്പം ഇവ അജ്ഞാത രോഗം ബാധിച്ച് ചത്തു തുടങ്ങിയതോടെ ഭയം ഇരട്ടിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ