Thursday, December 26, 2024
Homeകേരളംഇ പോസ് മെഷീൻ തകരാറിൽ; സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും മുടങ്ങി.

ഇ പോസ് മെഷീൻ തകരാറിൽ; സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും മുടങ്ങി.

തിരുവനന്തപുരം: ഇ പോസ് മെഷീൻ തകരാറിലായതോടെ സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും മുടങ്ങി. മെഷീനിലെ സെർവർ തകരാരിലായതാണ് റേഷൻ വിതരണം പ്രതിസന്ധിയിലാക്കിയത്. രാവിലെ 10 മണി മുതലാണ് തകരാർ കണ്ടെത്തിയത്. മാർച്ച് മാസത്തെ റേഷൻ വിതരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രതിസന്ധി. ഈ മാസത്തെ അരി പല റേഷൻ കടകളിലും എത്തിയത് ബുധനാഴ്ചയാണ്.

കഴിഞ്ഞ രണ്ടുദിവസവും പൊതു അവധിയായതിനാൽ ഇന്ന് റേഷൻ വാങ്ങാൻ പൊതുജനം കൂട്ടത്തോടെ കടകളിലേക്ക് എത്തുകയായിരുന്നു. സെർവർ തകരാർ പരിഹരിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ടെന്നാണ് ഭക്ഷ്യ വകുപ്പ് പറയുന്നത്. ഈ മാസത്തെ അരി വിതരണം ഏപ്രിൽ മാസത്തേക്ക് നീട്ടാനുള്ള നടപടി ഭക്ഷ്യ വകുപ്പ് സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments