Thursday, September 10, 2026
Homeകായികംഇന്ത്യൻ സൂപ്പർ ലീഗ് ഇന്ന് പുനരാരംഭിക്കും.

ഇന്ത്യൻ സൂപ്പർ ലീഗ് ഇന്ന് പുനരാരംഭിക്കും.

ഇൻറർനാഷണല്‍ ബ്രേക്കിന് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് ഇന്ന് പുനരാരംഭിക്കുകയാണ്. ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂർ എഫ്സിയെ നേരിടും. ജംഷഡ്പൂരിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കാൻ ഒരു വിജയം കൂടി മതി. അത് ഇന്ന് നേടാനാകും എന്നാകും ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ.

കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍ 18 മത്സരങ്ങളില്‍ നിന്ന് 29 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നില്‍ക്കുകയാണ്. മറുവശത്ത് ജംഷദ്പൂർ എഫ്സി 20 പോയിന്റുമായി എട്ടാം സ്ഥാനത്ത് നില്‍ക്കുകയാണ്. ഇന്ന് വിജയിച്ചാല്‍ ജംഷദ്പൂരിന്റെ പ്ലേ ഒഫ് പ്രതീക്ഷ സജീവമാകും. അതുകൊണ്ട് തന്നെ ഇന്ന് നല്ലൊരു മത്സരം കാണാനാകും.

കേരള ബ്ലാസ്റ്റേഴ്സിന് പുതിയ പരിക്കുകള്‍ ഒന്നുമില്ല. എങ്കിലും അവർക്ക് ലൂണയുടെ സേവനം ഇന്നും കിട്ടില്ല. ലൂണ പരിശീലനം പുനരാരംഭിച്ചു എങ്കിലും മത്സരം കളിക്കാൻ ഇനിയും സമയമെടുക്കും എന്നാണ് പരിശീലകൻ ഇ വാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

ഇന്ന് രാത്രി 7 30ന് നടക്കുന്ന മത്സരം തല്‍സമയം ജിയോ സിനിമയിലും സ്പോർട്സ് 18 ലും സൂര്യ മൂവീസിലും കാണാനാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ