Logo Below Image
Tuesday, June 24, 2025
Logo Below Image
Homeകേരളംഒരു കയ്യില്‍ മൊബൈലും മറുകയ്യില്‍ സ്റ്റിയറിങ്ങും', മൊബൈൽ ഫോണിൽ സംസാരിച്ച് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ സാഹസിക...

ഒരു കയ്യില്‍ മൊബൈലും മറുകയ്യില്‍ സ്റ്റിയറിങ്ങും’, മൊബൈൽ ഫോണിൽ സംസാരിച്ച് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ സാഹസിക ഡ്രൈവിംഗ്.

മാനന്തവാടി: വയനാട്ടില്‍ മൊബൈൽ ഫോണിൽ സംസാരിച്ച് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ സാഹസിക ഡ്രൈവിംഗ്. ബത്തേരി-മാനന്തവാടി റൂട്ടിലെ ഡ്രൈവര്‍ എച്ച് സിയാദാണ് ഫോണില്‍ സംസാരിച്ചുകൊണ്ട് ഏറെനേരം ബസോടിച്ചത്.

ഒരു കയ്യില്‍ മൊബൈലും മറുകയ്യില്‍ സ്റ്റിയറിങ്ങും പിടിച്ച് സിയാദ് അശ്രദ്ധയോടെ ബസ് ഓടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായി. ബസിലെ ഒരു യാത്രക്കാരനാണ് വീഡിയോ പകർത്തിയത്.

കഴിഞ്ഞ ദിവസം രാവിലെയാണ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ ഡ്രൈവർ ബസ് ഓടിച്ചത്. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന കര്‍ശന നിയമം നിലനില്‍ക്കുമ്പോഴാണ് കെഎസ്ആർടിസി ബസ് ഡ്രൈവറുടെ അശ്രദ്ധയോടുള്ള വാഹനമോടിക്കൽ.

മലയോരമേഖലയിലെ വാഹനയാത്ര ഏറെ അപകടം നിറഞ്ഞതാണ് എന്നിരിക്കെയാണ് യാത്രക്കാരുടെ ജീവൻ വെച്ചുള്ള വണ്ടിയോടിക്കൽ. അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവർക്കെതിരെ നടപടിവേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ