Monday, November 25, 2024
Homeകേരളംരാത്രി 10 മണിക്ക് ശേഷം റോഡിൽ ഇറങ്ങി നടന്ന യുവാക്കളെ നാട്ടുകാർ മർദ്ദിച്ചതായി പരാതി.

രാത്രി 10 മണിക്ക് ശേഷം റോഡിൽ ഇറങ്ങി നടന്ന യുവാക്കളെ നാട്ടുകാർ മർദ്ദിച്ചതായി പരാതി.

പാലക്കാട്: യുവാക്കളെ നാട്ടുകാർ മർദ്ദിച്ചതായി പരാതി . രാത്രി 10 മണിക്ക് ശേഷം റോഡിൽ ഇറങ്ങി നടന്ന യുവാക്കളെയാണ് നാട്ടുകാർ മർദ്ദിച്ചത് .പാലക്കാട് കടമ്പഴിപ്പുറം സ്വദേശി അർഷാദും മിർഷാദുമാണ് ആക്രമിക്കപ്പെട്ടത്. മർദ്ദനമേറ്റവരുടെ മൊഴി രേഖപ്പെടുത്തി ശ്രീകൃഷ്ണപുരം പൊലീസ് അന്വേഷണവും ആരംഭിച്ചു.ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. അ൪ഷാദ് മകൾക്കൊപ്പം സാധനങ്ങൾ വാങ്ങാൻ വീടിന് പുറത്തിറങ്ങിയതായിരുന്നു. ഇതിനിടയിൽ ഒരു സംഘം ആളുകളെത്തി അ൪ഷാദിനെ തടഞ്ഞു.

പത്തുമണിക്കു ശേഷം പുറത്തിറങ്ങരുതെന്നായിരുന്നു സംഘം പറഞ്ഞത്. ഇത് ചോദ്യം ചെയ്ത അ൪ഷാദിനെ കയ്യിലുണ്ടായിരുന്ന ആയുധങ്ങളുപയോഗിച്ച് ഈ സംഘം മർദ്ദിച്ചു.ബൈക്കിലുണ്ടായിരുന്ന മകളെയും സംഘം മർദ്ദിച്ചെന്നാണ് പരാതി. മർദ്ദനത്തിൽ അ൪ഷാദിൻറെ ഇരുകാലിനും ചെവിക്കും സാരമായി പരിക്കേറ്റു.ശരീരം മുഴുവൻ അടിയേറ്റതിൻറെ പാടുകളുമുണ്ട്. അ൪ഷാദിനെ മർദ്ദിക്കുന്നത് ശ്രദ്ധയിൽപെട്ട് വീട്ടിലുണ്ടായിരുന്ന സുഹൃത്തുക്കൾ ഓടിയെത്തി.

ഇവരെയും സംഘം ആയുധമുപയോഗിച്ച് മർദ്ദിച്ചു. ഇവ൪ക്കും സാരമായി പരിക്കുണ്ട്. പ്രദേശത്തെ ലഹരി മാഫിയക്കെതിരെ നാട്ടുകാർ ജാഗ്രത സമിതി രൂപീകരിച്ചിട്ടുണ്ട്.രാത്രി പത്തുമണിക്കു ശേഷം പ്രദേശത്ത് അസ്വാഭാവികമായി ആരെ കണ്ടാലും ചോദ്യം ചെയ്യാറുമുണ്ട്. എന്നാൽ യുവാക്കളെ മർദ്ദിച്ചതിൽ പങ്കില്ലെന്നാണ് ഈ ജാഗ്രതാ സമിതിയുടെ വിശദീകരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments