ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചേർത്ത് പുതിയ ഇലക്ഷൻ ഐഡി കാർഡ് ലഭിക്കുവാനും, പഴയ ഇലക്ഷൻ ഐഡി കാർഡ് പുതുക്കുവാനും ഇപ്പോൾ അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാം.
👉 KL/14 ൽ തുടങ്ങുന്ന പഴയ തിരിച്ചറിയൽ കാർഡ് ഇപ്പോൾ അസാധുവാണ്. അത്തരത്തിലുള്ള എല്ലാ കാർഡും പുതുക്കി എടുക്കണം.
👉 നിങ്ങളുടെ ഇലക്ഷൻ ഐഡി കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടതാണ്
👉 നിങ്ങളുടെ ഇലക്ഷൻ ഐഡി കാർഡിലെ പേര്, ജനന തീയതി, എന്നിവ സ്കൂൾ സർട്ടിഫിക്കറ്റിൽ ഉള്ളതുപോലെ ആക്കുന്നത് അഭികാമ്യം
👉 നിങ്ങളുടെ ഇലക്ഷൻ ഐഡി കാർഡിൽ ഉള്ള മേൽവിലാസം ഇപ്പോൾ താമസിക്കുന്ന വിലാസം തന്നെ ആക്കി എടുക്കുന്നതും അഭികാമ്യം
👉 നിങ്ങളുടെ ഇലക്ഷൻ ഐഡി കാർഡിൽ പഴയ ഫോട്ടോ ആണ് എങ്കിൽ പുതിയ ഫോട്ടോ ചേർത്ത് പുതുക്കി പുതിയ രൂപത്തിലുള്ള PVC കാർഡ് ആക്കി മാറ്റുവാൻ സാധിക്കും
പുതിയ ഇലക്ഷൻ ഐഡി കാർഡ് എടുക്കുവാൻ ഫോട്ടോ, ആധാർ കാർഡ്, SSLC Book , റേഷൻ കാർഡ് എന്നിവയുമായി അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാവുന്നതാണ്