Logo Below Image
Sunday, June 22, 2025
Logo Below Image
Homeകേരളംറേഷൻ മേഖലയോടുള്ള അവഗണന; റേഷൻ വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരം ഇന്നും തുടരും.

റേഷൻ മേഖലയോടുള്ള അവഗണന; റേഷൻ വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരം ഇന്നും തുടരും.

തിരുവനന്തപുരം : റേഷൻ മേഖലയോടുള്ള അവഗണനക്കെതിരെ റേഷൻ വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരം ഇന്നും തുടരും.
കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ കടകൾ അടച്ചിട്ടാണ് സമരം. ഇന്നലെ രാവിലെ എട്ടുമണിക്ക് തുടങ്ങിയ സമരം ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് അവസാനിക്കും. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ രാപകൽ സമരമാണ് നടത്തുന്നത്.

മന്ത്രിമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രതിഷേധവുമായി മുന്നോട്ട് പോകാൻ റേഷൻ ഡീലേഴ്സ് കോ-ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, കിറ്റ് വിതരണം ചെയ്തിലെ കമ്മിഷൻ നൽകുക, ക്ഷേമനിധി കാര്യക്ഷമമാക്കുക, കെടിപിഡിഎസ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

റേഷൻ കടകൾ പൂർണമായി അടച്ചിട്ടാണ് സമരം തുടരുന്നത്. തുടർച്ചയായി നാല് ദിവസമണ് റേഷൻ കടകൾ അടഞ്ഞു കിടക്കുന്നത്. സർക്കാർ ഇടപെട്ടില്ലെങ്കിൽ റേഷൻ കടകൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ട് സമരത്തിലേക്ക് പോവുകയെന്നതാണ് റേഷൻ വ്യാപാരികളുടെ തീരുമാനം. ജൂലൈയിലെ റേഷൻ വിതരണം ഇതുവരേയും ആരംഭിച്ചിട്ടില്ല. നാളെ മുതലേ ഈ മാസത്തെ റേഷൻ വാങ്ങാൻ ഉപഭോക്താക്കൾക്ക് കഴിയൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ