മുക്കം CHCയിൽ നിർമ്മിച്ച ഐസൊലേഷൻ വാർഡിന്റെ ഉദ്ഘാടനം ബഹു മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതിവീണാ ജോർജ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ശിലാഫലകം അനാച്ഛാദനം ചെയ്തു.
എം എൽ എയുടെ ആസ്തി വികസന ഫണ്ടും കിഫ്ബി ഫണ്ടും ഉൾപ്പടെ 1.75 കോടി രൂപയാണ് ഐസൊലേഷൻ വാർഡ് നിർമ്മാണത്തിന് അനുവദിച്ചത്. . കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ നേതൃത്വത്തിലായിരുന്നു പ്രവൃത്തികൾ പൂർത്തീകരിച്ചത്.
കോവിഡ് പോലെയുള്ള മഹാമാരികളും പകർച്ച വ്യാധികളും നേരിടുന്നതിന് ആരോഗ്യ മേഖലയയെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ് തിരുവമ്പാടി മണ്ഡലത്തിലെ മുക്കം CHC യിൽ ഐസൊലേഷൻ വാർഡ് ഒരുക്കിയത്
പ്രീ എൻജിനീയേർഡ് സ്ട്രക്ച്ചർ ഉപയോഗിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ വാർഡ് നിർമ്മിച്ചത്. 2400 ചതുരശ്ര അടി വിസ്തീർണ്ണത്തിലായി നിർമ്മിച്ച വാർഡിൽ 10 കിടക്കകളുള്ള പേഷ്യന്റ് കെയർ സോൺ, പ്രവേശന ലോബിയോട് കൂടിയ കാത്തിരിപ്പ് കേന്ദ്രം, സ്റ്റോർ, സ്റ്റാഫ് റൂം, ഡോക്ടർമാർക്കുള്ള മുറി, ഡ്രെസിങ്ങ് മുറി, നഴ്സസ് സ്റ്റേഷൻ, എമർജൻസി പ്രൊസീജർ റൂം, ശൗചാലയ ബ്ലോക്ക്, മെഡിക്കൽ ഗ്യാസ് സംഭരണത്തിനുള്ള മുറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.