തിരുവനന്തപുരം: ജഡ്ജിയുടെ യാത്രയയപ്പ് ബഹിഷ്കരിക്കാൻ കേരളാ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ തീരുമാനം. ജസ്റ്റീസ് മേരി ജോസഫിന്റെ യാത്രയയപ്പിൽ പങ്കെടുക്കില്ലെന്നാണ് അസോസിയേഷന്റെ തീരുമാനം.
ഇതുസംബന്ധിച്ച് സംഘടന ചീഫ് ജസ്റ്റീസിന് കത്ത് നൽകി. തുറന്ന കോടതിയിൽ സാധാരണ നടക്കാറുളള യാത്രയയപ്പിന് പകരമായി ഇത്തവണ ഹൈക്കോടതിയുടെ ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
സ്വകാര്യ ചടങ്ങാക്കി നടത്തണമെന്ന് വിരമിക്കുന്ന ജഡ്ജി ആവശ്യപ്പെട്ടെന്നാണ് ഹൈക്കോടതി രജിസ്റ്റാർ അറിയിച്ചിരിക്കുന്നത്. പരിപാടിയിൽ അഭിഭാഷക അസോസേഷൻ പ്രസിഡന്റിന് ആശംസ അറിയിക്കാനും ഇത്തവണ അവസരമില്ല. ഇതിൽക്കൂടി പ്രതിഷേധിച്ചാണ് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ തീരുമാനം.