കാസർഗോഡ്: ശക്തമായ മഴയ്ക്ക് പിന്നാലെ കാർഗോഡ് ഭൂമിയിൽ വിള്ളൽ കണ്ടെത്തി. ബളാൽ പഞ്ചായത്തിലെ കൊന്നക്കാട് മൂത്താടി കോളനിയിലാണ് ഭൂമിയിൽ വിള്ളൽ രൂപപ്പെട്ടത്.
പ്രദേശത്തെ വീടുകളിലും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. നെല്ലിക്കാടൻ കണിച്ചി, കല്യാണി, ശാന്ത രാഘവൻ, ശാന്ത, ജോയ് തുടങ്ങിയവരുടെ വീടുകളിലാണ് വിള്ളൽ.തുടർന്ന് പ്രദേശത്തെ ആറ് കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ തീരുമാനിച്ചു. 22 പേരാണ് ആറ് വീടുകളിലായി ഉള്ളത്. മാലോത്തെ കസബ ഗവൺമെന്റ് സ്കൂളിലേക്കാണ് ഇവരെ താൽക്കാലികമായി മാറ്റുന്നത്.