Thursday, December 26, 2024
HomeKeralaശബരിമലയിൽ അവലോകന യോഗം ചേർന്നു

ശബരിമലയിൽ അവലോകന യോഗം ചേർന്നു

ശബരിമല : –ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്തിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ 2023-2024 വർഷത്തെ മണ്ഡല മകരവിളക്ക് ഉൽസവം സംബന്ധിച്ച് വിലയിരുത്തൽ നടത്തി. ഇ

ത്തവണത്തെ തീർഥാടന കാലം ഭംഗിയാക്കാൻ സഹായിച്ച വിവിധ വകുപ്പുകളിലെ എല്ലാ ഉദ്യോഗസ്ഥർക്കും ദേവസ്വം ബോർഡ് പ്രസിഡൻറ് നന്ദി അറിയിച്ചു. അടുത്ത വർഷത്തെ തീർത്ഥാടനം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ വേണ്ട നിർദ്ദേശങ്ങളും യോഗം ചർച്ച ചെയ്തു.

ശബരിമല സ്പെഷ്യൽ കമ്മീഷണർ എം.മനോജ്, പൊലീസ് സ്പെഷ്യൽ ഓഫീസർ സുജിത്ത് ദാസ് ഐ പി എസ്സ്, എ ഡി എം സൂരജ് ഷാജി ഐ എ എസ്സ്, പൊലീസ് അസിസ്റ്റൻറ് സ്പെഷ്യൽ ഓഫീസർ പ്രതാപചന്ദ്രൻ നായർ ,ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാർ, എക്സിക്യൂട്ടീവ് എഞ്ചീനിയർ ശ്യാം തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments