സീറോ മലബാർ സഭയുടെ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിലിനെ തെരഞ്ഞെടുത്തു. ഇന്ന് വൈകിട്ട് 4.30 ന് കൊച്ചിയിലെ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ വച്ചാണ് പുതിയ വലിയ ഇടയനെ പ്രഖ്യാപിച്ചത്.
കഴിഞ്ഞ 2 ദിവസങ്ങളിലായി നടന്ന സിനഡിൽ വച്ചാണ് തീരുമാനമുണ്ടായത്.
53 ബിഷപ്പുമാരാണ് സിനഡിൽ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്. 80 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് മാത്രമായിരുന്നു വോട്ട് ചെയ്യാൻ അനുമതി.
തുടർന്ന് പേര് വത്തിക്കാന്റെ അനുമതിക്കായി വിട്ടു.
മാർപ്പാപ്പയുടെ അനുമതി കൂടി ലഭിച്ചതോടെയാണ് പുതിയ ആർച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചത്.