Logo Below Image
Tuesday, June 24, 2025
Logo Below Image
Homeഇന്ത്യറെയില്‍വേയില്‍ 32,438 ഒഴിവുകൾ ; പത്താംക്ലാസ് അല്ലെങ്കില്‍ ഐ.ടി.ഐ./തത്തുല്യം യോഗ്യത.

റെയില്‍വേയില്‍ 32,438 ഒഴിവുകൾ ; പത്താംക്ലാസ് അല്ലെങ്കില്‍ ഐ.ടി.ഐ./തത്തുല്യം യോഗ്യത.

റെയില്‍വേയില്‍ ലെവല്‍ വണ്‍ ശമ്പളസ്കെയിലുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം. ഗ്രൂപ്പ്-ഡി എന്നപേരില്‍ മുൻപ് അറിയപ്പെട്ടിരുന്ന തസ്തികകളാണിവ.
രാജ്യത്തെ മുഴുവൻ റെയില്‍വേ സോണുകളിലായി 32,438 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ഇതില്‍ 2694 ഒഴിവ് ചെന്നൈ ആസ്ഥാനമായ ദക്ഷിണ റെയില്‍വേയിലാണ്. റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പ് ചെയ്തവർക്ക് നിശ്ചിതക്വാട്ടയുണ്ട്. ദക്ഷിണ റെയില്‍വേയില്‍ 540 പേർക്കാണ് ഈ വിഭാഗത്തില്‍ അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം. തിരഞ്ഞെടുപ്പിനായി കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുണ്ടാവും. മലയാളത്തിലും പരീക്ഷയെഴുതാം.

പരസ്യവിജ്ഞാപന നമ്പർ: 08/2024.

തസ്തികകള്‍: അസിസ്റ്റന്റ് (സിഗ്നല്‍ ആൻഡ് ടെലികമ്യൂണിക്കേഷൻ/ വർക്ഷോപ്പ്/ബ്രിഡ്ജ്/കാരേജ് ആൻഡ് വാഗണ്‍, ലോക്കോഷെഡ്), പോയിന്റ്സ്മാൻ, ട്രാക്ക് മെയിന്റെയ്നർ. സിഗ്നല്‍ ആൻഡ് ടെലികമ്യൂണിക്കേഷൻ, മെക്കാനിക്കല്‍, എൻജിനീയറിങ്, ഇലക്‌ട്രിക്കല്‍, ട്രാഫിക് എന്നീ വകുപ്പുകള്‍ക്ക് കീഴിലാണിവ.
അടിസ്ഥാന ശമ്പളം: 18,000 രൂപ. പ്രായം: 2025 ജനുവരി ഒന്നിന് 18-36. ഒ.ബി.സി. (എൻ.സി.എല്‍.) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവുണ്ട്.

ഭിന്നശേഷിക്കാർക്ക് ജനറല്‍, ഇ.ഡബ്ല്യു.എസ്.-10 വർഷം, ഒ.ബി.സി. (എൻ.സി.എല്‍.)-13 വർഷം, എസ്.സി., എസ്.ടി.-15 വർഷം എന്നിങ്ങനെയാണ് വയസ്സിളവ്. ഐ.ടി.ഐ. പാസായവരില്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പ് ചെയ്തവർക്ക് നിയമാനുസൃത ഇളവുണ്ട്. യോഗ്യത: പത്താംക്ലാസ്. അല്ലെങ്കില്‍ ഐ.ടി.ഐ./തത്തുല്യം. അല്ലെങ്കില്‍ നാഷണല്‍ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ് (എൻ.സി.വി.ടി.).

അവസാനവർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കാനർഹരല്ല.
അവസാന തീയതി: ഫെബ്രുവരി 22.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ