ബംഗളൂരു: പുണെ-ബംഗളൂരു ഹൈവേ ബൈപാസ് റോഡിൽ ഗോകുല്‍ ഗ്രാമത്തിലെ ധാരാവതി ഹനുമാൻ ക്ഷേത്രത്തിന് സമീപം അജ്ഞാത വാഹനമിടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ടുപേർ മരിച്ചു.സോഫ്റ്റ്വെയർ എൻജിനീയർ മംഗളൂരു സ്വദേശി ഗോപാല്‍കൃഷ്ണ (27), സുഹൃത്ത് ഹുബ്ബള്ളി സ്വദേശി സദാനന്ദ് (26) എന്നിവരാണ് മരിച്ചത്.
നോർത്ത് ട്രാഫിക് പൊലീസ് കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇടിച്ചിട്ട വാഹനം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.