Friday, December 27, 2024
Homeഇന്ത്യഭാര്യ വീട്ടുജോലികള്‍ ചെയ്യണമെന്ന് ഭര്‍ത്താവ് ആഗ്രഹിക്കുന്നത് ക്രൂരതയല്ല, ഡല്‍ഹി ഹൈക്കോടതി*

ഭാര്യ വീട്ടുജോലികള്‍ ചെയ്യണമെന്ന് ഭര്‍ത്താവ് ആഗ്രഹിക്കുന്നത് ക്രൂരതയല്ല, ഡല്‍ഹി ഹൈക്കോടതി*

ന്യൂഡൽഹി: ഭാര്യ വീട്ടുജോലികള്‍ ചെയ്യണമെന്ന് ഭര്‍ത്താവ് ആഗ്രഹിക്കുന്നത് ക്രൂരതയായി കാണാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. തന്റെ കുടുംബത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറിത്താമസിക്കാന്‍ ഭാര്യ ഭർത്താവിനോട് ആവശ്യപ്പെടുന്നത് ക്രൂരതയാണെന്നും കോടതി പറഞ്ഞു. ഭാര്യയുടെ ക്രൂരതക്കെതിരെ വിവാഹമോചനമാവശ്യപ്പെട്ട് യുവാവ് കുടുംബകോടതിയെ സമീപിച്ചിരുന്നെങ്കിലും കുടുംബകോടതി ഹർജി തള്ളുകയായിരുന്നു. ഇതിനെതിരെ യുവാവ് സമര്‍പ്പിച്ച ഹർജിയിലുള്ള വാദത്തിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിർണ്ണായക വിധി.

ജീവിതത്തില്‍ ഉത്തരവാദിത്വങ്ങള്‍ പങ്കിടുന്നതിന്റെ ഭാഗമായി ഭാര്യ ഗാര്‍ഹിക ജോലികള്‍ ചെയ്യണമെന്ന് ഭര്‍ത്താവ് ആഗ്രഹിക്കുന്നത് ക്രൂരതയായി കണക്കാക്കാനാവില്ല. ഭര്‍ത്താവ് സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുമ്പോള്‍ ഭാര്യ ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ ചെയ്യുന്നത് പതിവാണ്. വിവാഹിതയായ സ്ത്രീയോട് വീട്ടുജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് വേലക്കാരിയോട് പറയുന്നത് പോലെയല്ല. വിവാഹിത, വീട്ടുജോലികള്‍ ചെയ്യുന്നത് തന്റെ കുടുംബത്തോടുള്ള സ്‌നേഹവും കരുതലും, ഉത്തരവാദിത്തവും കണക്കാക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായ യുവാവാണ് കോടതിയെ സമീപിച്ചത്. ഭാര്യ വീട്ടുജോലികള്‍ ചെയ്യാറില്ല. അതുപോലെ ഭര്‍തൃവീട്ടിലെ കാര്യങ്ങളില്ലോ, ബന്ധുക്കളുമായുള്ള കൂട്ടായ്മയിലോ താല്‍പര്യം കാണിക്കാറുമില്ല. തന്റെ വീട്ടില്‍ നിന്ന് മാറിത്താമസിക്കണമെന്ന് ഭാര്യയും അവരുടെ കുടുംബവും നിരന്തരം ആവശ്യപ്പെട്ടിരുന്നതായും യുവാവ് ഹർജിയില്‍ ആരോപിച്ചിരുന്നു.

പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് മക്കളുടെ ബാധ്യതയാണെന്ന് ജസ്റ്റിസ് സുരേഷ് കുമാര്‍ കൈത്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. തുടര്‍ന്ന് കുടുംബകോടതിയുടെ ഉത്തരവ് റദ്ദാക്കി ഹൈകോടതി യുവാവിന് വിവാഹമോചനം അനുവദിക്കുകയായിരുന്നു. ഒരു ഹിന്ദുവിനെ സംബന്ധിച്ച് സ്വന്തം വീട്ടില്‍ നിന്ന് മാറിത്താമസിക്കുകയെന്നത് അഭികാമ്യമല്ലെന്നും കോടതി നിരീക്ഷിച്ചു. മറ്റൊരു കേസില്‍ ആണ്‍മക്കളെ വിവാഹാനന്തരം സ്വന്തം കുടുംബത്തില്‍ നിന്ന് വേര്‍പെടുത്തുന്നത് ക്രൂരതയാണെന്ന സുപ്രീംകോടതി വിധിയും ഡല്‍ഹി ഹൈക്കോടതി ഉയര്‍ത്തിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments