Monday, March 16, 2026
Homeകേരളംനെടുമ്പാശ്ശേരി വിമാനത്താവളം വഴി ആവശ്യമായ രേഖകള്‍ ഇല്ലാതെ മരുന്നുകള്‍ കടത്താന്‍ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ

നെടുമ്പാശ്ശേരി വിമാനത്താവളം വഴി ആവശ്യമായ രേഖകള്‍ ഇല്ലാതെ മരുന്നുകള്‍ കടത്താന്‍ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളം വഴി മാലിയിലേക്ക് കടത്താന്‍ ശ്രമിച്ച നാലു ലക്ഷം രൂപയോളം വില വരുന്ന മരുന്നുകളാണ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്. മരുന്നുകള്‍ കടത്താന്‍ ശ്രമിച്ച രണ്ടു മാലി സ്വദേശികളും കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്

അഞ്ച് കാര്‍ഡ്‌ ബോര്‍ഡ് പെട്ടികളിലായാണ് മരുന്ന് സൂക്ഷിച്ചിരുന്നത്. ചില്ലറ വില്പനയ്ക്കായി മാലിയിലേക്ക് കൊണ്ടുപോവുകയായിരുന്നു മരുന്നുകള്‍ എന്നാണ് സൂചന.

നിരോധിക്കപ്പെട്ട മരുന്നുകളോ ചേരുവകളോ ആണോയെന്നും ലഹരിക്കായി ഉപയോഗിക്കുന്ന ഘടകങ്ങള്‍ മരുന്നുകളില്‍ ഉണ്ടോ എന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. വന്‍തോതില്‍ മരുന്ന് കടത്തുന്ന സംഘം ഇവര്‍ക്ക് പിന്നില്‍ ഉണ്ടോയെന്നും കസ്റ്റംസ് അന്വേഷിച്ചു വരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com