Thursday, December 26, 2024
Homeസിനിമതമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു.

തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു.

തമിഴ് സിനിമാ നടൻ ഡാനിയൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുുടർന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച അദ്ദേഹത്തിന്റെ വസതിയിൽ നടക്കും.

1975ൽ ജനിച്ച ടി.സി ബാലാജി എന്ന ഡാനിയൽ ബാലാജി നിരവധി തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളം, തെലുങ്ക്, കന്ന‍ട ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം കമൽ ഹാസന്റെ റിലീസ് ചെയ്യാത്ത ചിത്രമായ മരുതനായകത്തിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ഒരു തമിഴ് ടെലിവിഷൻ സീരിയലിലൂടെ അഭിനയ രംഗത്തെത്തി.

വേട്ടയാട് വിളയാട് (2006), വട ചെന്നൈ (2018), മായവൻ (2017) തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിലെത്തി. ബ്ലാക്ക് എന്ന ചിത്രത്തിലാണ് മലയാള സിനിമയിൽ ആദ്യമായി അഭിനയിച്ചത്. പിന്നീട് മോഹൻലാൽ നായകനായ ഭഗവാൻ, മമ്മൂട്ടി നായകനായ ഡാഡി കൂൾ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments