Friday, December 27, 2024
Homeസിനിമ"കോട്ടയത്ത്‌ എന്റെ സുഹൃത്തുക്കൾക്കൊപ്പം നിങ്ങൾ ഭക്ഷണം കഴിച്ചിരുന്നു'; ജാർഖണ്ഡിൽ സ്‌പാനിഷ്‌ വനിതയെ കൂട്ടബലാത്സംഗം ചെയ്‌ത സംഭവത്തിൽ...

“കോട്ടയത്ത്‌ എന്റെ സുഹൃത്തുക്കൾക്കൊപ്പം നിങ്ങൾ ഭക്ഷണം കഴിച്ചിരുന്നു’; ജാർഖണ്ഡിൽ സ്‌പാനിഷ്‌ വനിതയെ കൂട്ടബലാത്സംഗം ചെയ്‌ത സംഭവത്തിൽ പ്രതികരണവുമായി ദുൽഖർ സൽമാൻ.

കൊച്ചി : ജാർഖണ്ഡിൽ ലോകസഞ്ചാരികളായ സ്‌പാനിഷ്‌ ദമ്പതികൾ ആക്രമിക്കപ്പെടുകയും, യുവതിയെ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കിയ സംഭവത്തിലും പ്രതികരണവുമായി ദുൽഖർ സൽമാൻ. കോട്ടയത്ത് തന്റെ അടുത്ത സുഹൃത്തുക്കൾ ഒരുക്കിയ വിരുന്നില്‍ ഇവര്‍ പങ്കെടുത്തിരുന്നുവെന്നും ഈ വാർത്ത തന്നെ വല്ലാതെ വിഷമിപ്പിക്കുന്നുവെന്നും ദുൽഖർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

“എന്നെ തകര്‍ത്തുകളഞ്ഞു ഈ വാര്‍ത്ത. നിങ്ങളിരുവരും ഈയിടെ കോട്ടയത്ത് എത്തിയിരുന്നു. എന്‍റെ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചിരുന്നു. ആര്‍ക്കും ഒരിടത്തുമുണ്ടാവരുത് ഇത്തരമൊരു അനുഭവം”, ദമ്പതിമാരുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചുകൊണ്ട് ദുല്‍ഖര്‍ കുറിച്ചു.

വീഡിയോയില്‍ തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് സ്‌ത്രീ പറയുന്നത് ഇങ്ങനെ- “ഒരാള്‍ക്കും സംഭവിക്കരുതെന്ന് ഞങ്ങള്‍ കരുതുന്ന ഒന്ന് ഞങ്ങള്‍ക്ക് സംഭവിച്ചു. ഏഴ് പുരുഷന്മാര്‍ ചേര്‍ന്ന് എന്നെ റേപ്പ് ചെയ്‌തു. ഞങ്ങളെ മര്‍ദിക്കുകയും മോഷ്‌ടിക്കുകയും ചെയ്‌തു. അധികം വസ്‌തുക്കള്‍ മോഷ്‌ടിച്ചില്ല. കാരണം അവര്‍ക്ക് എന്നെ റേപ്പ് ചെയ്യുകയാണ് വേണ്ടിയിരുന്നത്. ഞങ്ങളിപ്പോള്‍ പൊലീസിനൊപ്പം ആശുപത്രിയിലാണ് ഉള്ളത്”.

ജാർഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം. ദമ്പതികളായ ടൂറിസ്റ്റുകൾ ടെന്റിൽ താമസിക്കുമ്പോഴാണ് ഒരു സംഘമാളുകളെത്തി യുവതിയെ കൂട്ടബലാത്സംഗത്തിനരയാക്കിയത്. പ്രതികളെന്നു കരുതുന്ന മൂന്നുപേരെ പിടികൂടിയെന്ന് പൊലീസ് പറഞ്ഞു. ഭർത്താവിനെ മർദിച്ച ശേഷം സംഘം യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ബംഗ്ലാദേശിൽ നിന്ന് ഇരുചക്രവാഹനത്തിലാണ് ഇരുവരും ദുംകയിലെത്തിയത്. ബിഹാർ വഴി നേപ്പാളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇവർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments