Wednesday, January 1, 2025
Homeസിനിമബാല സാർ തല്ലിയിട്ടില്ല'; വിവാദ വീഡിയോയിൽ പ്രതികരിച്ച്‌ മമിത ബൈജു.

ബാല സാർ തല്ലിയിട്ടില്ല’; വിവാദ വീഡിയോയിൽ പ്രതികരിച്ച്‌ മമിത ബൈജു.

കൊച്ചി :ഓൺലൈൻ ചാനലിൽ വന്ന അഭിമുഖമുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച്‌ നടി മമിത ബൈജു. തമിഴ്‌ സംവിധായകൻ ബാലയുമായി ചേർന്ന്‌ വന്ന പ്രചരണങ്ങളിലാണ്‌ പ്രതികരണം. ബാലയുടെ ‘വണങ്കാൻ ‘ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അനുഭവം പങ്കുവയ്‌ക്കവേ മമിത പറഞ്ഞ ചില കാര്യങ്ങള്‍ തമിഴ് സിനിമ ലോകത്ത് വളരെ മോശമായ രീതിയിലാണ്‌ പ്രചരിക്കുന്നത്.

സംവിധായകൻ ബാല തന്നെ ഒരുപാട് തവണ വഴക്ക് പറഞ്ഞിരുന്നെന്നും വെറുതെ അടിക്കുകയും ചെയ്‌തു എന്നും മമിത പറഞ്ഞുവെന്നാണ്‌ തമിഴ്‌ ഓൺലൈൻ പോർട്ടലുകളിൽ വാർത്ത പ്രചരിച്ചത്‌.

എന്നാൽ താൻ പറഞ്ഞതിനെ പലരും തെറ്റായി വ്യാഖ്യാനിച്ചെന്നാണ് മമിത ഇപ്പോൾ പറയുന്നത്. ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി പങ്കിട്ടാണ് മമിത ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘ബാല സാർ തന്റെ സിനിമ കരിയറിലെ ഉപദേഷ്ടാവ് ആണ്, സിനിമയിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ വളരെ നല്ല ബന്ധത്തിലാണ് ഉണ്ടായിരുന്നത്. സെറ്റിൽ വെച്ച് മാനസികമോ ശാരീരികമോ ആയ ഉപദ്രവമോ മറ്റേതെങ്കിലും തരത്തിലുള്ള അധിക്ഷേപകരമായ പെരുമാറ്റമോ അദ്ദേഹത്തിൽ നിന്ന് ഉണ്ടായിട്ടില്ല. ഒരു നല്ല നടി എന്ന നിലയിൽ ഉയരാൻ ഒരുപാട് ഉപദേശങ്ങൾ നൽകിയിട്ടുണ്ട്. മറ്റു കമ്മിറ്റ്മെന്റുകൾ കാരണമാണ് എനിക്ക് ആ സിനിമയിൽ നിന്ന് പിന്മാറേണ്ടി വന്നത്. എന്റെ വാക്കുകളെ വളച്ചൊടിക്കുക്കയാണ് ചെയ്‌തത്’ എന്നാണ് മമിത ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

വണങ്കാന്‍ ചിത്രീകരണ സമയത്തെ അനുഭവമാണ്‌ മമിത പങ്കുവച്ചത്‌. ഇതില്‍ ‘വില്ലടിച്ചാന്‍ പാട്ട്’ ചെയ്യുന്ന രംഗമുണ്ടായിരുന്നു. അത് സ്ഥിരമായി ചെയ്യുന്ന തഴക്കത്തോടെ വേണമായിരുന്നു ചെയ്യാന്‍. മൂന്ന് ടേക്ക് എടുത്തതിനു ശേഷമാണ് ഷോട്ട് ഓക്കെ ആയത് എന്ന് മമിത പറയുന്നു. അതിനിടയ്‌ക്ക്‌ കുറച്ച് ചീത്തയൊക്കെ കേട്ടു, പിന്നെ എന്ത് കേട്ടാലും ഞാന്‍ ഈ ചെവികൂടി കേട്ട് മറ്റേ ചെവി കൂടി വിടും എന്നാണ് താരം പറഞ്ഞിരിക്കുന്നത്. ആദ്യം തന്നെ സംവിധായകന്‍ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നതാണ് എന്നും മമിത പറയുന്നുണ്ട്.

ചിത്രത്തിന്റെ തുടക്കത്തിൽ സൂര്യയായിരുന്നു നായകൻ സംവിധായകനുമായി ഒത്തു പോകാൻ കഴിയാത്തതിനാൽ പ്രൊജക്‌ടിൽ നിന്ന് താരം പിന്മാറുകയായിരുന്നു. നായികയാവേണ്ടിയിരുന്ന കൃതി ഷെട്ടിയും പ്രധാന വേഷം കൈകാര്യം ചെയ്യേണ്ടിയിരുന്ന മമിതയും പിന്നീട് സിനിമ വേണ്ടെന്നു വെച്ചു.

പോസ്റ്റ് പ്രൊഡക്‌ഷനും മറ്റുമായി നാൽപത് ദിവസത്തോളം ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരുന്നു. സൂര്യയുടെ പ്രൊഡക്ഷൻ കമ്പനിയും ചേർന്നാണ് ചിത്രം നിർമിച്ചിരുന്നത്. കോടികൾ സൂര്യക്കു ചെലവാകുകയും ചെയ്‌തു. സൂര്യ പിന്മാറിയതോടെ അരുൺ വിജയെ നായകനാക്കിയാണ് ബാലയുടെ ചിത്രം ഒരുങ്ങുന്നത്. ബാലയുടെ ബി സ്റ്റുഡിയോസും സുരേഷ് കാമാക്ഷിയുടെ വി ഹൗസ് പ്രൊഡക്‌ഷൻസും ചേർന്നാണ് വണങ്കാൻ നിർമാണം. ചിത്രത്തിന്റെ ട്രെയിലർ ദിവസങ്ങൾക്കു മുന്നേയാണ് റിലീസായത്.

RELATED ARTICLES

Most Popular

Recent Comments