Tuesday, October 15, 2024
Homeസിനിമഫെഫ്ക സിനി സെറ്റ് വർക്കേഴ്സ് യൂണിയൻ.

ഫെഫ്ക സിനി സെറ്റ് വർക്കേഴ്സ് യൂണിയൻ.

കൊച്ചി : ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക)യുടെ കീഴിൽ ഒരു സ്വതന്ത്ര തൊഴിലാളി യൂണിയൻ കൂടി രൂപം കൊടുത്തു. ഇതോടെ ചലച്ചിത്ര രംഗത്തെ വിവിധ വിഭാഗങ്ങളെ പ്രതിനിധികരിച്ച് ഇരുപത്തിരണ്ടാമത്തെ സിനിമാ തൊഴിലാളി യൂണിയൻ ഫെഫ്കയുടെ കീഴിൽ രൂപം കൊണ്ടത്. കേരളത്തിൽ സിനിമയിൽ സെറ്റ് വർക്ക്‌ ചെയ്യുന്ന തൊഴിലാളികൾക്കായി, അസംഘടിതരായി നിൽക്കുന്ന തൊഴിലാളികൾ കാർപെന്റെർ, പെയിന്റർ, മോൾഡർ, വെൽഡർ, ഡമ്മി വർക്കർ, ഇലക്ട്രിഷ്യൻ, ആനിമേട്രോണിക്സ് തുടങ്ങിയ വിഭാഗങ്ങളിലുള്ളവർ യോഗം ചേർന്ന് ഫെഫ്ക സിനി സെറ്റ് വർക്കേഴ്സ് യൂണിയൻ എന്ന പേരിൽ പുതിയ സ്വതന്ത്ര തൊഴിലാളി സംഘടനയ്ക്ക് രൂപം കൊടുത്തത്.

എറണാകുളം കച്ചേരിപ്പടി ആശിർഭവനിൽ ചേർന്ന സമ്മേളനത്തിൽ ഭാരവാഹികളായി വിജയകുമാർ.സി. (പ്രസിഡന്റ്‌) മനു. എസ്. വി. (ജനറൽ സെക്രട്ടറി)ലിജിൻ (ട്രഷറർ) അജിത്കുമാർ,വിപിൻ. സി. ബാബു,അജേഷ്, പോന്നു വി ചാക്കോ എന്നിവരെ കമ്മറ്റി അംഗങ്ങളായ് തിരഞ്ഞെടുത്തു. അജിത്കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫെഫ്ക വർക്കിംഗ് സെക്രട്ടറി സോഹൻ സീനുലാൽ , ഡയറക്ടേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ജി. എസ്. വിജയൻ,ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ജോസ് തോമസ് ,ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ ജനറൽ സെക്രട്ടറി ഷിബു ജി. സുശീലൻ ,ആർട്ട് ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡൻ്റ് എം ബാവ ,ആർട്ട് ഡയറക്ടേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി നിമേഷ് എം താനൂർ എന്നിവർ സംസാരിച്ചു.

RELATED ARTICLES

Most Popular

Recent Comments