ചൂടുവെള്ളം കുടിക്കുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍. ഇത് രക്തക്കുഴലുകളില്‍ ചീത്ത കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് ഫലപ്രദമായ പരിഹാരമാണ്.
ലിപിഡ് പ്രൊഫൈലിനെ നിയന്ത്രിക്കാനും ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ചൂടുവെള്ളം പതിവായി കുടിക്കുന്നത് സഹായിക്കും. ചൂടുവെള്ളം രക്തത്തിലെ ദ്രാവകം വേഗത്തില്‍ വര്‍ദ്ധിപ്പിക്കുന്നു. രക്തത്തിലെ ദ്രാവകങ്ങളുടെ അഭാവം മൂലം, സിരകളില്‍ രക്തം കട്ടിയാകാന്‍ തുടങ്ങുകയും ഇത് രക്തചംക്രമണത്തെ ബാധിക്കുകയും ചെയ്യുന്നു.
ചൂടുവെള്ളം കുടിക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഇന്ന് പ്രായഭേദമന്യേ നിരവധി ആളുകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് കൊളസ്ട്രോള്‍. അനാരോഗ്യകരമായ ഭക്ഷണരീതിയും തെറ്റായ ജീവിതശൈലിയും വ്യായാമം ഇല്ലാത്തതുമെല്ലാം കൊളസ്ട്രോള്‍ അടിഞ്ഞുകൂടാന്‍ കാരണമാകും.
കൊഴുപ്പുള്ള ഭക്ഷണങ്ങള്‍, പുകവലി, മദ്യപാനം എന്നിവയൊക്കെ കൊളസ്ട്രോളിന്റെ അളവ് ഉയരുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളാണ്. സിരകളില്‍ അടിഞ്ഞുകൂടുന്ന മെഴുക് പോലെയുള്ള പദാര്‍ത്ഥമാണ് ചീത്ത കൊളസ്ട്രോള്‍. ഇതുമൂലം രക്തക്കുഴലുകള്‍ ചുരുങ്ങാന്‍ തുടങ്ങുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും ഹൃദയസ്തംഭനത്തിനും വരെ കാരണമായേക്കാം.
കൊളസ്‌ട്രോളിന്റെ അളവ് കൂടാനുള്ള ഏറ്റവും വലിയ കാരണം എണ്ണമയമുള്ള ഭക്ഷണമാണ്. ഇതുമൂലം ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ അതിവേഗം വര്‍ദ്ധിക്കുന്നു. എണ്ണമയമുള്ള ഭക്ഷണത്തില്‍ നിന്നാണ് ട്രൈഗ്ലിസറൈഡ് രൂപം കൊള്ളുന്നത്. ഇതാണ് കൊളസ്ട്രോള്‍ ഉയരുന്നതിനുള്ള പ്രധാന കാരണം. ട്രൈഗ്ലിസറൈഡ് കണികകള്‍ സിരകളില്‍ അടിഞ്ഞുകൂടുന്നത് ചൂടുവെള്ളം തടയുന്നു.