Thursday, December 26, 2024
Homeഅമേരിക്കഎന്റെ ഭരണത്തിൽ ആരും ക്രിസ്തുവിൻ്റെ കുരിശിൽ തൊടുകയില്ല, ട്രംപ്

എന്റെ ഭരണത്തിൽ ആരും ക്രിസ്തുവിൻ്റെ കുരിശിൽ തൊടുകയില്ല, ട്രംപ്

നാഷ്‌വില്ലെ(ടെന്നിസി): എന്റെ ഭരണത്തിൽ കീഴിൽ ആരും ക്രിസ്തുവിൻ്റെ കുരിശിൽ തൊടുകയില്ല’: 2024 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ താൻ വിജയിച്ചാൽ, “മത വിശ്വാസികളെ ലക്ഷ്യമിടാൻ ഇനിയൊരിക്കലും ഫെഡറൽ ഗവൺമെൻ്റിനെ ഉപയോഗിക്കില്ല” എന്ന് അദ്ദേഹം പ്രതിജ്ഞയെടുക്കുകയും ചെയ്തു .വ്യാഴാഴ്ച രാത്രി റിലീജിയസ് ബ്രോഡ്‌കാസ്റ്റേഴ്‌സ് കൺവെൻഷൻ പ്രഭാഷണത്തിൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള ‘പീഡനത്തെ’ പ്രസിഡൻ്റ് ഡൊണാൾഡ്ട്രംപ് ശക്തമായി അപലപിച്ചു

ട്രംപ് കൺവെൻഷനിൽ സംസാരിക്കവെ താൻ നേരിടുന്ന ക്രിമിനൽ കുറ്റാരോപണങ്ങളെ ബൈഡൻ ഭരണകൂടം ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്നതിനോട് താരതമ്യം ചെയ്തു.

“എല്ലാ അമേരിക്കക്കാർക്കും, പ്രത്യേകിച്ച് ക്രിസ്ത്യാനികൾക്ക്, ഈ ദുഷിച്ച വ്യവസ്ഥിതിയെ പരാജയപ്പെടുത്തുന്നതിനും ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നു ,” മുൻ പ്രസിഡൻ്റ് പറഞ്ഞു. ബൈഡൻ ഭരണകൂടത്തിന് കീഴിൽ “അന്യായമായി വിചാരണ ചെയ്യപ്പെട്ട എല്ലാ രാഷ്ട്രീയ തടവുകാരെക്കുറിച്ചും” അന്വേഷണം ആരംഭിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.

ടെന്നസിയിൽ തന്നെ ആറ് പ്രോ-ലൈഫ് പ്രവർത്തകരെ വളയുകയും ഒരു ക്ലിനിക്കിന് പുറത്ത് സമാധാനപരമായ പ്രാർത്ഥിക്കുകയും സ്തുതിഗീതങ്ങൾ ആലപിക്കുകയും ചെയ്ത് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.” ട്രംപ് പറഞ്ഞു.ഈ പ്രതിഷേധക്കാർ “അതിശക്തമായ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടു” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ക്രിസ്ത്യാനിക്കോ വിശ്വാസമുള്ള വ്യക്തിക്കോ എങ്ങനെ ഒരു ഡെമോക്രാറ്റിന് വോട്ടുചെയ്യാൻ കഴിയും, ട്രംപ് കൂട്ടിച്ചേർത്തു.അമേരിക്കയ്‌ക്കുള്ള ഏറ്റവും വലിയ ഭീഷണി ഉള്ളിൽ നിന്നാണ് വരുന്നതെന്നും ദൈവത്തിൻ്റെ സഹായമില്ലാതെ അമേരിക്കയ്ക്ക് വിജയിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

“ഈ പോരാട്ടത്തിൽ വിജയം കൈവരിക്കാൻ, ഞങ്ങൾക്ക് ഇപ്പോഴും നമ്മുടെ കർത്താവിൻ്റെ കരവും സർവ്വശക്തനായ ദൈവത്തിൻ്റെ കൃപയും ആവശ്യമാണ്,” മുൻ പ്രസിഡൻ്റ് പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments